Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Wednesday, 24 May 2017 15.28 PM IST
 MORE
Go!

  <
 


 
H dQ lam  


ചൈനയിൽ പാഴ്സൽ ബോംബ് സ്ഫോടനങ്ങൾ: ആറു മരണം
Posted on: Thursday, 01 October 2015

ബീജിംഗ്: തെക്കൻ ചൈനയിൽ പാഴ്സൽ ബോംബ് സ്ഫോടനങ്ങളിൽ ആറ് പേർ കൊല്ലപ്പെടുകുയം പതിമൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വയംഭരണ പ്രദേശമായ ഗുവാങ്ഷി ഷുവാങ്ങിൽ 13 ഇടങ്ങളിലായാണ് സ്ഫോടനം നടന്നത്. പാഴ്സൽ പെട്ടികളിലായി എത്തിയ ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഷിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ഒരു ജയിലും സർക്കാർ ഓഫീസും ഷോപ്പിംഗ് മാളും സ്ഫോടനം നടന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. ലിയുഷോവു നഗരത്തിലാണ് സ്ഫോടനം ഏറെ നാശം വിതച്ചത്. ആറ് മരണവും സംഭവിച്ചത് ഇവിടെയാണെന്നാണ് റിപ്പോർട്ട്. ഒരു ആറു നില കെട്ടിടം സ്ഫോടനത്തിൽ ഭാഗികമായി തകർന്നുവെന്ന് റിപ്പോർട്ടുണ്ട്. കാറുകൾ തകർന്നതിന്റെയും തെരുവുകളിൽ ചില്ലുകൾ ചിതറിക്കിടക്കുന്നതിന്റെയും പുക ഉയരുന്നതിന്റെയും ചിത്രങ്ങൾ ചില ചൈനീസ് ഓൺലൈൻ പത്രങ്ങൾ പുറത്തുവിട്ടു. രക്ഷാ പ്രവർത്തകർ സംഭവ സ്ഥലങ്ങളിലേക്ക് എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Error connecting to mysql