Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Wednesday, 24 May 2017 15.26 PM IST
 MORE
Go!

  <
 


 
H dQ lam  


കത്തോലിക്കാ സഭ ഓർമ്മകളുടെ മ്യൂസിയമാകരുത്:ഫ്രാൻസിസ് പാപ്പ
Posted on: Tuesday, 06 October 2015

വത്തിക്കാൻ: കത്തോലിക്കാ സഭ ഓർമ്മകളുടെ മ്യൂസിയമാകരുതെന്നും ഭൂതകാലത്തിന്റെ തടവിൽ കഴിയരുതെന്നും ഫ്രാൻസിസ് പാപ്പ. കാലത്തിനനുസരിച്ച് മാറാൻ സഭ തയ്യാറാകണമെന്ന് പോപ്പ് ആവശ്യപ്പെട്ടു. വത്തിക്കാനിൽ കാത്തലിക് സിനഡിനിടെ കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു പോപ്പ്. ദൈവത്തിൽ നിന്ന് ജനങ്ങളെ അകറ്റുന്ന നിലപാടുകൾ സഭ പിന്തുടരരുതെന്നും ഫ്രാൻസിസ് പാപ്പ അഭിപ്രായപ്പെട്ടു. സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സിനഡിലെ ഒരു പ്രധാന ചർച്ചാവിഷയം. ക്രിസ്‌തുമത വിശ്വാസം മ്യൂസിയത്തിൽ വയ്ക്കേണ്ട ഒന്നല്ല. അത് മാനവരാശിക്ക് പ്രചോദനമായി മാറണം. വിവാഹമോചനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ ഉദാര സമീപനം വേണം- ഫ്രാൻസിസ് പാപ്പ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസമാണ് വിവാഹമോചനം സംബന്ധിച്ച കത്തോലിക്കാ സഭയുടെ കർശന നിലപാടുകളിൽ ഇളവ് വരുത്തിയത്. ഫ്രാൻസിസ് പാപ്പയുടെ നീക്കം 250 വർഷത്തിനിടെയുള്ള സഭയുടെ ഏറ്റവും വലിയ പരിഷ്‌കരണമായാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറോളം ബിഷപ്പുമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സിനഡിൽ യാഥാസ്ഥിതിക നിലപാടുള്ളവരും അല്ലാത്തവരും തമ്മിലുള്ള ഭിന്നത രൂക്ഷമായി. സ്വവർഗ ലൈംഗികതയടക്കമുള്ള വിഷയങ്ങളോട് സ്വീകരിക്കേണ്ട സമീപനത്തിലാണ് അഭിപ്രായവ്യത്യാസം. സ്വവർഗാനുരാഗിയാണെന്ന് തുറന്നു പറയുകയും സ്വവർഗരതിക്ക് എതിരായ സഭയുടെ യാഥാസ്ഥിതിക നിലപാട് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്‌ത പോളിഷ് പുരോഹിതനെ കഴിഞ്ഞദിവസം സഭ പുറത്താക്കിയിരുന്നു. ഇതിനിടെ യാഥാസ്ഥിതിക വിഭാഗവും ഉദാര നിലപാടുകാരും സിനഡിന് മുമ്പായി റോമിൽ പ്രത്യേക യോഗങ്ങൾ ചേരുകയും ചെയ്‌തു. ക്യാപ്ഷൻ സിനഡിൽ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ദിവ്യബലിക്കു ശേഷം ഫ്രാൻസിസ് പാപ്പ ഒരു കർദ്ദിനാളിനെ അഭിവാദ്യം ചെയ്യുന്നു

Error connecting to mysql