Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Tuesday, 11 December 2018 2.41 AM IST
 MORE
Go!

  <
 


 
H dQ och  


അവാർഡ് പിടിച്ചെടുത്ത ശബ്ദങ്ങൾ

Posted on: Friday, 14 August 2015

പാട്ടകൊട്ടി ആനയെ ഓടിച്ചതിന്റെ ശബ്ദപൈതൃകത്തിൽ അഭിമാനിച്ച വിളക്കുപാറക്കാരനെ ഇന്ന് ലോകം മുഴുവനുമറിയും. സിനിമയിലെ ശബ്ദമിശ്രണത്തിലൂടെ ഏഷ്യയിലേക്ക് ആദ്യമായി ഓസ്‌കാർ എത്തിച്ച റസൂൽ പൂക്കുട്ടി. 2009ൽ പൂക്കുട്ടിയുടെ ഓസ്‌കാറിന് ശേഷമാണ് ഇന്ത്യയിൽ തത്സമയ റെക്കോഡിംഗ് സജീവമായതും ശബ്ദലേഖനത്തിന് മൂന്ന് ദേശീയ അവാർഡുകൾ നൽകിത്തുടങ്ങിയതും. ഇതിന്റെ ചുവടുപിടിച്ച് കേരള സർക്കാർ ആദ്യമായി തത്സമയ ശബ്ദലേഖനത്തിന് ഏർപ്പെടുത്തിയ പുരസ്‌കാരം നേടിയതിന്റെ സന്തോഷത്തിലാണ് പുതുമുഖങ്ങളായ സന്ദീപ് കുറിശേരിയും ജിജി ജോസഫും. സാഹസിക യാത്രയിലൂടെ ഹിമാലയത്തിന്റെ വിവിധ ഭാവങ്ങളെ ശബ്ദത്തിൽ ആവാഹിച്ചതിനാണ് അവാർഡ്.
മലയാളസിനിമയിൽ തത്സമയം ശബ്ദം ചിത്രീകരിക്കുന്നത് കുറവാണ്. പ്രത്യേകിച്ചും താരസിനിമകളിൽ. കൃത്രിമമായി തയ്യാറാക്കിയ ശബ്ദങ്ങളും സംഭാഷണങ്ങളും സ്റ്റുഡിയോയിൽ ഡബ്ബ് ചെയ്യുകയാണ് പതിവ്. പണച്ചെലവും സമയലാഭവുമാണ് കാരണമായി പറയുന്നത്. കുറഞ്ഞ ബജറ്റിൽ സിനിമയിൽ തത്സമയശബ്ദം ചേർക്കാമെന്ന് തെളിയിക്കുകയാണ് സന്ദീപും ജിജിയും. കാഴ്ച ചലച്ചിത്ര വേദിയുടെ ആഭിമുഖ്യത്തിൽ 26 ലക്ഷം രൂപ ജനങ്ങളിൽ നിന്ന് പിരിവെടുത്ത് നിർമ്മിച്ച 'ഒരാൾപ്പൊക്ക'മാണ് ഇവരെ അവാർഡിന് അർഹരാക്കിയത്.

ഹിമാലയം ഉൾപ്പെടെ ഇന്ത്യയുടെ പലഭാഗങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. പണം കുറവായതിനാൽ സെറ്റിടുന്നതിനും ലൊക്കേഷനിലെ അനാവശ്യ ശബ്ദങ്ങൾ നിയന്ത്രിക്കുന്നതിനും പരിമിതിയുണ്ടായിരുന്നു. കയ്യിൽ കൊണ്ടുനടക്കാവുന്ന ചിലവുകുറഞ്ഞ ഉപകരണങ്ങളായിരുന്നു ആശ്രയം. സ്വന്തമായി നിർമ്മിച്ചവയും വീട്ടിൽ തയ്യാറാക്കിയ സ്റ്റുഡിയോയും ഉപയോഗിച്ചാണ് അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശംസനേടിയ സിനിമയുടെ ശബ്ദാനുഭവം തീർത്തത്. സിനിമകളിൽ ശബ്ദചിത്രീകരണത്തിന് പണം ഒരുഘടകമല്ലെന്ന് ആദ്യഫീച്ചർ സിനിമയിലൂടെ തന്നെ പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് ഇരുവരും.

ചെന്നൈ സ്‌കൂൾ ഒഫ് ഓഡിയോ എൻജിനിയറിംഗിലെ പൂർവവിദ്യാർത്ഥിയായ വഞ്ചിയൂർ സ്വദേശി സന്ദീപ് 12 വർഷമായി പ്രമുഖ മലയാളം ടിവി ചാനലുകളുടെ സാങ്കേതിക വിഭാഗത്തിൽ പ്രവർത്തിക്കുന്നു. കീ ബോർഡ് അറിയാവുന്നതിനാൽ എ.ആർ.റഹ്മാന്റെ പാട്ടുകളിലെ ഓർക്കസ്ട്രയിൽ കൗതുകം തോന്നിയാണ് സിനിമാസൗണ്ടിലേക്ക് എത്തിപ്പെട്ടത്. വിൽ യു ബി ദേർ, അംഗുലീചാലിതം എന്നീ ഷോർട്ടുഫിലിമുകൾക്ക് ശേഷമാണ് സനൽകുമാറുമായി പരിചയത്തിലായതും ഒരാൾപ്പൊക്കത്തിന്റെ ഭാഗമായതും. മാധ്യമപ്രവർത്തകയായ ഭാര്യ രമ്യക്കും മകൻ മാധവിനുമൊപ്പം എറണാകുളത്ത് താമസിക്കുന്നു.

കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയായ ജിജി ജോസഫ് ഒരു പതിറ്റാണ്ടിലേറെ ടിവി ചാനലുകളിൽ എഡിറ്ററായിരുന്നു. വിൽ യൂ ബീ ദേർ? അംഗുലീചാലിതം എന്നീ ഹ്രസ്വചിത്രങ്ങൾ എഡിറ്റ് ചെയ്ത ജിജി ഒരാൾപ്പൊക്കത്തിൽ സന്ദീപിനൊപ്പം തത്സമയ ശബ്ദലേഖനത്തിലും ഹരിശ്രീ കുറിച്ചു. ഭാര്യ സോണിയക്കും മകൻ ഇലോണിനുമൊപ്പം ചോറ്റിയിൽ താമസം. ഗിരീഷ് കാസറവള്ളി, ഷാജി എൻ.കരുൺ, വിപിൻ വിജയ് തുടങ്ങിയവരോടൊപ്പം സഹകരിച്ചു. സനൽകുമാറിന്റെ 'ഒഴിവുദിവസത്തെ കളി'യാണ് പുതിയ സിനിമ.


Error connecting to mysql