Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Thursday, 19 October 2017 2.03 AM IST
 MORE
Go!

  <
 


 
H dQ ami  


സാധാരണക്കാർക്കും വിമാനയാത്ര

Posted on: Saturday, 31 October 2015

 കരട് വ്യോമയാന നയം പ്രസിദ്ധീകരിച്ചു  ഒരു മണിക്കൂറിനുള്ളിലെ യാത്രയ്ക്ക് 2500 രൂപ ന്യൂഡൽഹി: ചെറുപട്ടണങ്ങളെ ബന്ധിപ്പിച്ച് സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാദ്ധ്യമാക്കുന്ന രീതിയിൽ വ്യോമയാന നയത്തിൽ അടിമുടി മാറ്റം വരുത്തുന്ന കരട് രേഖ കേന്ദ്ര സർക്കാർ പുറത്തിറക്കി. ഉപയോഗിക്കാത്ത ചെറുകിട വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന റീജിയണൽ കണക്ടിവിറ്റി പദ്ധതിയാണിത് (ആർ.സി.എസ് ). ഇത്തരം റൂട്ടുകളിൽ ഒരു മണിക്കൂറിൽ താഴെയുള്ള യാത്രയ്‌ക്ക് 2500 രൂപയിലധികം ഈടാക്കാൻ അനുവദിക്കില്ല. അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽ പദ്ധതി നടപ്പാക്കും. പദ്ധതിയുമായി സഹകരിക്കുന്ന വിമാനക്കമ്പനികൾക്ക് ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കും. മറ്റ് നിർദ്ദേശങ്ങൾ  പ്രാദേശിക വ്യോമയാന ബന്ധം ശക്തമാക്കാൻ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളിലെ എല്ലാ ക്ളാസുകളിലേക്കുമുള്ള ടിക്കറ്റുകൾക്ക് രണ്ട് ശതമാനം അധിക സെസ് ഈടാക്കും. ഇതിലൂടെ പ്രതിവർഷം 1500 കോടി രൂപ അധികം ലഭിക്കും. ഈ തീരുമാനം യാത്രക്കൂലി വർദ്ധിപ്പിച്ചേക്കും. 430 വിമാനത്താവളങ്ങളും എയർസ്ട്രിപ്പുകളുമാണ് (ചെറുകിട വിമാനത്താവളം) രാജ്യത്തുള്ളത്. ഇതിൽ 90 എണ്ണം മാത്രമാണ് പ്രവർത്തനസജ്ജം. ബാക്കിയുള്ളവ നവീകരിക്കും. കൂടാതെ 50 കോടി രൂപ മുടക്കി നോ ഫ്രിൽഡ് (ആഡംബരരഹിത) വിമാനത്താവളങ്ങളും നിർമ്മിക്കും. ആർ.സി.എസ് പദ്ധതിയുമായി സഹകരിക്കുന്ന വിമാനങ്ങൾക്ക് നികുതി ഇളവ്. വിമാന കമ്പനികളുടെ നഷ്ടം നികത്താൻ സാമ്പത്തിക ഇളവുകൾ. വിമാന യാത്രയ്‌ക്കുള്ള ആഡംബര നികുതിയും സേവന നികുതിയും എടുത്തു കളയും.  വ്യോമയാന ഇന്ധനത്തിനുള്ള കസ്റ്റംസ് നികുതി ഒഴിവാക്കും. സംസ്ഥാനങ്ങൾ ഒരു ശതമാനം വാറ്റ് കുറച്ചു നൽകും. സംസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് ആർ.സി.എസ് പദ്ധതി നടപ്പാക്കുക. നിലവിലുള്ള 49 ശതമാനം വിദേശ നിക്ഷേപം 50 ശതമാനത്തിന് മുകളിലേക്ക് ഉയർത്തും. ഓപ്പൺ സ്കൈ പദ്ധതിയുടെ ഭാഗമായി സാർക്ക് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് ഇന്ത്യയിൽ ഇളവുകൾ നൽകും. പുതിയ വിമാന കമ്പനികൾക്ക് വിദേശ സർവീസ് നടത്താൻ അഞ്ച് വർഷത്തെ ആഭ്യന്തര സർവീസും 20 വിമാനങ്ങളും എന്ന മാനദണ്ഡം ഒഴിവാക്കുന്നത് സംബന്ധിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. എയർ കേരള പോലുള്ള കമ്പനികൾക്ക് ഇത് സഹായകരമാകും. മികച്ച നിലയിൽ ആഭ്യന്തര സർവീസുകൾ നടത്തുന്നവർക്ക് അന്താരാഷ്ട്ര സർവീസുകൾക്കും അനുമതി നൽകും. വിദേശത്ത് നിന്ന് വരുന്ന ചാർട്ടേഡ് വിമാനങ്ങൾക്ക് രാജ്യത്തെ കസ്റ്റംസ്, എമിഗ്രേഷൻ സംവിധാനമുള്ള എല്ലാ വിമാനത്താവളങ്ങളിലും സൗജന്യ ലാൻഡിംഗ്. വിമാന അറ്റകുറ്റപ്പണികൾക്കുള്ള ഹബ്ബായി രാജ്യത്തെ മാറ്റും.

Error connecting to mysql