Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Wednesday, 28 June 2017 2.36 AM IST
 MORE
Go!

  <
 


 
H dQ lam  


ബ്രിട്ടൻ പാകിസ്ഥാന്റെ വിവരങ്ങൾ ചോർത്തിയെന്ന് സ്നോഡൻ
Posted on: Thursday, 08 October 2015

ലണ്ടൻ: തന്റെ വെളിപ്പെടുത്തലുകൾ കൊണ്ട് ലോകത്തെ ഞെട്ടിക്കാറുള്ള മുൻ അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥൻ എഡ്വേർഡ് സ്നോഡൻ ബ്രിട്ടനെതിരെ രംഗത്തെത്തി. പാകിസ്ഥാന്റെ വാർത്താവിനിമയ സംവിധാനങ്ങളിലേക്ക് നുഴഞ്ഞ് കയറി ബ്രിട്ടൻ വിവരങ്ങൾ ചോർത്തിയതായാണ് പുതിയ ആരോപണം. തീവ്രവാദികളുടെ നീക്കങ്ങൾ മനസിലാക്കാനായി ബ്രിട്ടീഷ് സർക്കാരിന്റെ അറിവോടെയാണ് ഇത്തരമൊരു നീക്കം നടന്നതെന്ന് ബി.ബി.സിയുമായുള്ള ഇന്റർവ്യൂവിൽ അദ്ദേഹം വെളിപ്പെടുത്തി. അമേരിക്കൻ കമ്പനിയായ സിസ്കോ നിർമ്മിച്ച റൂട്ടറുകൾ ഹാക്ക് ചെയ്താണ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഹെഡ് ക്വാർട്ടേഴ്സും ബ്രിട്ടീഷ് ഇന്റലിജൻസും പാകിസ്ഥാന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നത്. വെറും ടെക്സ്റ്റ് മെസേജ് ഉപയോഗിച്ച് മൊബൈൽ ഫോണിലെ വിവരങ്ങൾ ചോർത്താനും ഉടമസ്ഥരറിയാതെ ഫോണിലെ സംവിധാനങ്ങൾ ഉപയോഗിക്കാനും ബ്രിട്ടീഷ് ചാരന്മാർ മിടുക്കരാണെന്നും സ്നോഡൻ പറയുന്നു. എന്നാൽ സ്നോഡന്റെ പരാമർശങ്ങളോട് പ്രതികരിക്കാൻ ബ്രിട്ടൻ വിസമ്മതിച്ചു. ചാരവൃത്തി, രഹസ്യരേഖകൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നല്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന എഡ്വേർഡ് സ്നോഡൻ 2013 ജൂൺ മുതൽ റഷ്യയുടെ സംരക്ഷണത്തിൽ കഴിയുകയാണ്.

Error connecting to mysql