Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Tuesday, 24 October 2017 6.01 AM IST
 MORE
Go!

  <
 


 
H dQ Jjq  


വോട്ടെടുപ്പിൽ വില്ലനായി തുലാമഴയും

Posted on: Tuesday, 03 November 2015

 രണ്ടാംഘട്ടത്തിലും മഴ തിമിർക്കുമെന്ന് പ്രവചനം തിരുവനന്തപുരം: വ്യാഴാഴ്‌ച നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, സ്ഥാനാർത്ഥികളുടെ നെഞ്ചിടിപ്പേറ്റാൻ തുലാമഴയും. വടക്കുകിഴക്കൻ മൺസൂൺ വ്യാഴാഴ്‌ചയോടെ കൂടുതൽ സജീവമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മദ്ധ്യകേരളത്തിൽ തുലാവർഷം തിമിർക്കുമെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയും പ്രവചിച്ചു. ദക്ഷിണകേരളത്തിലും മദ്ധ്യകേരളത്തിലും ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കുസാറ്റിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ വേണു.ജി.നായർ പറഞ്ഞു.കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ് . ഇന്നലെ ഉച്ചവരെ മിക്ക ജില്ലകളിലും ശക്തമായ മഴ വോട്ടെടുപ്പ് മന്ദഗതിയിലാക്കിയിരുന്നു. ഉച്ചയ്ക്കുശേഷം മഴ തെല്ലുതോർന്നതോടെയാണ് സാധാരണഗതിയിലായത്. പസഫിക് സമുദ്റത്തിൽ രൂപപ്പെട്ട ചൂടും സമുദ്റജലപ്രവാഹമായ എൽനിനോയുടെ സ്വാധീനവും തുലാമഴ ശക്തിപ്പെടാനിടയാക്കി. ഡിസംബർ ഒന്നിന് മാത്രമേ തെക്കുപടിഞ്ഞാറൻ മൺസൂൺ പൂർണമായി പിൻവലിയൂ. ഇടവപ്പാതിയും തുലാവർഷവും കൂടിച്ചേരുമ്പോൾ പകൽ മുഴുവൻ ശക്തമായ മഴയായിരിക്കും . ഇന്നലെ സംസ്ഥാനത്തുടനീളം ശക്തമായ മഴയുണ്ടായി. നെയ്യാറ്റിൻകരയിലും ഒറ്റപ്പാലത്തും അഞ്ച് സെന്റീമീറ്റർ മഴപെയ്‌തു. തിരുവനന്തപുരം വിമാനത്താവളം, കണ്ണൂർ, അമ്പലവയൽ, വൈത്തിരി എന്നിവിടങ്ങളിൽ നാലും തിരുവനന്തപുരം സിറ്റി, പുനലൂർ, നിലമ്പൂർ, പിറവം, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ മൂന്നും സെന്റീമീറ്റർ മഴലഭിച്ചു. അഞ്ചിന് ഏഴ് സെന്റീമീറ്റർ വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. തീരമേഖലയിൽ 45-55 കിലോമീറ്റർ വേഗത്തിൽ കാറ്റുമുണ്ടാവും. തുലാവർഷത്തിൽ ഏ​റ്റവും മഴ കിട്ടിയത് കോട്ടയം ജില്ലയ്ക്കാണ്; ഇന്നലെവരെ കിട്ടേണ്ട മഴയുടെ 34 ശതമാനം അധികം. 32 ശതമാനം അധിക മഴയുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. മലപ്പുറത്തിന് 19 ശതമാനവും കണ്ണൂരിനും തൃശൂരിനും 11 ശതമാനവും അധികമഴ ലഭിച്ചപ്പോൾ ആലപ്പുഴയും കൊല്ലവും പാലക്കാടും പത്തനംതിട്ടയും തിരുവനന്തപുരവും മഴക്കുറവിൽപ്പെട്ട ജില്ലകളാണ്.

Error connecting to mysql