Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Wednesday, 28 June 2017 2.35 AM IST
 MORE
Go!

  <
 


 
H dQ ami  


ഛോട്ടാരാജന്റെ ബഡാ കീഴടങ്ങൽ?
Posted on: Wednesday, 28 October 2015

മുംബയ്: അധോലോക നായകൻ ഛോട്ടാരാജൻ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുമായി നടത്തിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിൽ കീഴടങ്ങിയതാണെന്ന സൂചനകൾ ബലപ്പെടുന്നു. ബാലി പൊലീസ് പുറത്തുവിട്ട ചിത്രം ഇതിനുള്ള ഏറ്റവും വലിയ തെളിവായി മാറി. പരിഭ്രമത്തിന്റെ ലാഞ്ചനപോലും രാജന്റെ മുഖത്തില്ല. മാസങ്ങൾ നീണ്ടുനിന്ന ആലോചനകൾക്ക് ഒടുവിൽ രാജന്റെ തിരക്കഥ അനുസരിച്ച് 'അറസ്റ്റ്' ബാലിയിൽ നടക്കുകയായിരുന്നു. ബാലിയിലുള്ള തന്റെ സഹായിയായ അനിൽ ചന്ദ്രയുടെ ഹോട്ടൽ ഇടയ്ക്കിടെ രാജൻ സന്ദർശിച്ചിരുന്നു. 25ന് സിഡ്നിയിൽ നിന്നു ബാലിയിലേക്കുള്ള യാത്രാവിവരങ്ങളും രേഖകളും രാജൻ തന്നെ ഇന്ത്യൻ സുരക്ഷാ ഏജൻസിയെ അറിയിക്കുകയായിരുന്നു. ബാലിയുമായി ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറുന്ന കരാറില്ല. പക്ഷേ ബാലിയിൽ വ്യാജ പാസ്പോർട്ടുമായി വന്ന വ്യക്തിയെ ആ രാജ്യത്തിന് പുറത്താക്കാം. നിയമങ്ങൾ കർക്കശമായ ആസ്ട്രേലിയയിൽ പിടിയിലായാൽ അവിടെ കുറ്റക‌ൃത്യങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ തടിതപ്പാനാവില്ല. അതാണ് സ്വാധീനത്തിന് സാദ്ധ്യതയുള്ള ബാലി തിരഞ്ഞെടുത്തത്. പ്രധാനമായും രാജൻ കീഴടങ്ങാൻ തയ്യാറായത് രണ്ട് കാരണങ്ങളാലാണെന്ന് സുരക്ഷാ വിദഗ്ദ്ധർ വിലയിരുത്തുന്നു. വൃക്കരോഗം പിടിമുറുക്കിയതാണ് ഇതിലൊന്ന്. അതിനാൽ പഴയതുപോലെ ഒളിവിൽ കഴിയാനുള്ള ശേഷി കുറയും. അതോടൊപ്പം, ദാവൂദ് ഇബ്രാഹിമിന്റെ കാലദൂതന്മാർ രാജന്റെ പ്രാണനെടുക്കാൻ നിഴലുപോലെ പിന്നാലെയുണ്ട്. കഴിഞ്ഞ ജൂലായിൽ ആസ്ട്രേലിയയിൽ വച്ച് തലനാരിഴയ്ക്കാണ് രാജൻ ഛോട്ടാ ഷക്കീൽ ഏർപ്പെടുത്തിയ കൊലയാളി സംഘത്തിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ടത്. ദാവൂദിന്റെ വലംകൈയായ ഛോട്ടാ ഷക്കീലിന്റെ ഫോൺ സംഭാഷണം ചോർത്തിയ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് രാജന് വിവരം കൈമാറിയത്. അന്ന് പക്ഷേ രാജനെക്കുറിച്ചുള്ള വിവരം ആസ്ട്രേലിയൻ പൊലീസിനെ അറിയിച്ചില്ല. ദാവൂദിനെ പിടികൂടുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നതിന് ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ രാജനെ ഉപയോഗിച്ച് വരുകയായിരുന്നു. ഇപ്പോൾ തന്ത്രം മാറ്റി ദാവൂദിന്റെ ഇന്ത്യയിലെ അനുയായികളെയും കേന്ദ്രങ്ങളെയും തകർക്കാൻ രാജൻ മുംബയ് പൊലീസിന് നൽകുന്ന വിവരങ്ങൾ വച്ച് നീക്കം നടത്താനാവും. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതാണ് രാജനെ കീഴടങ്ങാൻ പ്രേരിപ്പിച്ച മറ്റൊരു ഘടകം. രാജനെ ഹിന്ദു ഡോണായാണ് പാർട്ടിയിൽ പലരും കാണുന്നത്. രാജന് ഇന്ത്യൻ ജയിലിലിരുന്ന് തന്റെ സാമ്രാജ്യം നിയന്ത്രിക്കാനുമാവും. രോഗമുള്ളതിനാൽ അതിന്റെ ആനുകൂല്യവും ലഭിക്കും. ഭാവികാലം ഇന്ത്യൻ പൊലീസിന്റെ സംരക്ഷണയിൽ കഴിയാം. അതോടൊപ്പം, മോദി സർക്കാരിന് ദാവൂദ് വേട്ട തുടരുകയും ചെയ്യാം. എന്തായാലും മോദി സർക്കാരിന്റെ തലപ്പത്തുള്ള ബഡാ ബന്ധങ്ങളാണ് രാജന്റെ കീഴടങ്ങലിന് കളമൊരുക്കിയതെന്നത് സുനിശ്ചിതം.

Error connecting to mysql