Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Monday, 11 December 2017 13.11 PM IST
 MORE
Go!

  <
 


 
H dQ Jjq  


 മാണിക്ക് അനുകൂലമായ നിയമോപദേശം സ്വകാര്യ അഭിഭാഷകർക്ക് പണം നൽകാനാവില്ലെന്ന് നിയമവകുപ്പ്

Posted on: Wednesday, 04 November 2015

തിരുവനന്തപുരം: ബാർ കോഴക്കേസിൽ സുപ്രീംകോടതിയിലെ അഭിഭാഷകരുടെ നിയമോപദേശം വിജിലൻസ് തേടിയത് നടപടിക്രമം പാലിക്കാതെ. അഡ്വക്കേ​റ്റ് ജനറലിന്റെയോ നിയമവകുപ്പിന്റെയോ ശുപാർശയില്ലാതെയാണ് സ്വകാര്യ അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയതെന്ന് നിയമ സെക്രട്ടറി ഫയലിൽ കുറിച്ചു. നിയമോപദേശം നൽകിയ മുതിർന്ന അഭിഭാഷകരായ മോഹൻ പരാശരൻ, നഗേശ്വര റാവു എന്നിവർക്ക് പ്രതിഫലമായി ഏഴരലക്ഷം രൂപ നൽകണമെന്ന വിജിലൻസ് ഡയറക്ടറുടെ ആവശ്യവും നിയമസെക്രട്ടറി തള്ളി. നിയമവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് കെ.എം.മാണി. വിജിലൻസ് അഭിഭാഷകരെയും അഡ്വക്കേറ്റ് ജനറലിനെയും മറികടന്നാണ് വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൺ എം. പോൾ സുപ്രീംകോടതിയിലെ അഭിഭാഷകരുടെ അഭിപ്രായം തേടിയത്. രണ്ടുപേരും മാണിക്ക് അനുകൂലമായ നിയമോപദേശമാണ് നൽകിയത്. ഇവർക്ക് പ്രതിഫലം നൽകുന്നതിനെ അഡ്വക്കേറ്റ് ജനറൽ പിന്തുണച്ചെങ്കിലും നിയമസെക്രട്ടറി വിയോജിപ്പ് രേഖാമൂലം ഫയലിലെഴുതി. സർക്കാർ അഭിഭാഷകരെ മറികടന്നുള്ള നിയമോപദേശത്തെ തിരുവനന്തപുരം വിജിലൻസ് കോടതി നിശിതമായി വിമർശിച്ചിരുന്നു. നിയമ സെക്രട്ടറിയുടെ എതിർപ്പോടെ ഫയൽ ആഭ്യന്തര വകുപ്പിലെത്തിയപ്പോൾ മന്ത്രി രമേശ് ചെന്നിത്തല പരിശോധിച്ച ശേഷം ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. മുമ്പ് സ്വകാര്യ അഭിഭാഷകരുടെ സേവനം സ്വീകരിച്ചപ്പോൾ പണം നൽകിയിട്ടുണ്ടോ, മുൻ മാനദണ്ഡം അനുസരിച്ച് നിയമോപദേശത്തിന് പ്രതിഫലം നൽകാൻ സാധിക്കുമോ എന്നീ ചോദ്യങ്ങളാണ് ആഭ്യന്തരവകുപ്പ് ഉന്നയിച്ചത്. സുപ്രീംകോടതി അഭിഭാഷകർക്ക് ഫീസ് നൽകുന്നതിൽ ധനവകുപ്പ് അഡി.ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമാണ് തീരുമാനമെടുക്കേണ്ടത്.

Error connecting to mysql