Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Friday, 18 August 2017 10.45 AM IST
 MORE
Go!

  <
 


 
H dQ lam  


ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാൻ ആറംഗ സംഘം ബാലിയിൽ
Posted on: Monday, 02 November 2015

ബാലി: ഇന്തോനേഷ്യയിൽ അറസ്റ്റിലായ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാനായി ആറംഗ സംഘം ബാലിയിലെത്തി. സി.ബി.ഐ, ഡൽഹി പൊലീസ്, മുംബയ് പൊലീസ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് ബാലിയിൽ എത്തിയത്. രാജനെ വിട്ടുകിട്ടുന്നതിന് ആവശ്യമായ രേഖകളും സംഘം കരുതിയിട്ടുണ്ട്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ സഞ്ജീവ് കുമാർ അഗർവാൾ ഛോട്ടാ രാജനെ കണ്ടിരുന്നു. അറസ്റ്റിലായതിനു ശേഷം ആദ്യമായാണ് ഇന്ത്യയുടെ പ്രതിനിധി ഛോട്ടാ രാജനുമായി കൂടിക്കാഴ്ച നടത്തുന്നത്. ഛോട്ടാരാജനെതിരെയുള്ള കേസ് വിവരങ്ങൾ സി.ബി.ഐ നേരത്തേ ഇന്തോനേഷ്യൻ അധികൃതർക്ക് കൈമാറിയിരുന്നു. കുറ്റവാളിയെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലുള്ള രേഖകളും കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുറ്റവാളികളെ കൈമാറാനുള്ള കരാർ ഇന്തോനേഷ്യയുമായി 2011 ൽ ഇന്ത്യ ഒപ്പുവച്ചിരുന്നു. ഛോട്ടാ രാജനെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ‍പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ഇന്ത്യൻ കോൺസുലേറ്റുമായി ഛോട്ടാ രാജന്റ അഭിഭാഷകൻ സംസാരിച്ചിരുന്നതായി ബാലി പൊലീസ് കമ്മിഷണർ അറിയിച്ചു. ഞായറാഴ്ച അറസ്റ്റ് ചെയ്തത് മുതലുള്ള വിവരങ്ങളടങ്ങിയ റിപ്പോർട്ട് ഇന്ത്യൻ കോൺസുലേറ്റിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കുന്ന വിവരം അതീവരഹസ്യമായിരിക്കുമെന്നാണ് സൂചന.

Error connecting to mysql