Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Friday, 18 August 2017 10.45 AM IST
 MORE
Go!

  <
 


 
H dQ lam  


സൊമാലിയയിൽ ഹോട്ടലിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു
Posted on: Monday, 02 November 2015

മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിൽ തീവ്രവാദി സംഘടനയായ അൽ ഷബാബ് നടത്തിയ ചാവേർ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പാർലമെന്റ് അംഗങ്ങൾ താമസിക്കുന്ന സഹാഫി ഹോട്ടൽ കോമ്പൗണ്ടിനകത്തേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച രണ്ട് കാറുകൾ ഇടിച്ച് കയറ്റുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരു എം.പിയും ഹോട്ടലുടമയും ഉൾപ്പെടുന്നു. സ്ഫോടനത്തിന് ശേഷം തീവ്രവാദികൾ ഹോട്ടൽ പിടിച്ചെടുത്തു. തുടർന്ന് നടന്ന ശക്തമായ വെടിവയ്പിനൊടുവിൽ തീവ്രവാദികളുടെ നിയന്ത്രണത്തിൽ നിന്നു സൈന്യം ഹോട്ടൽ തിരിച്ചുപിടിച്ചു. ഹോട്ടലിനുള്ളിൽ പാർലമെന്റ് അംഗങ്ങൾ ഉണ്ടായിരുന്നെങ്കിലും മറ്റാർക്കും പരിക്കേറ്റിട്ടില്ല. സ്‌ഫോടനത്തിൽ ഹോട്ടലിന് കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഹോട്ടലിന് പുറത്ത് നിറുത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം കത്തി നശിച്ചു. കഴിഞ്ഞ ദിവസം എത്യോപ്യയുടെ അതിർത്തി പ്രദേശങ്ങളിൽ തീവ്രവാദി സംഘങ്ങളും ആഫ്രിക്കൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. തീവ്രവാദികൾക്കെതിരായ യുദ്ധത്തിൽ ആഫ്രിക്കൻ സൈന്യം സൊമാലിയൻ ഭരണകൂടത്തെ സഹായിക്കുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അൽ ഷബാബ് വെബ്സൈറ്റിലൂടെ അറിയിച്ചു.

Error connecting to mysql