Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Sunday, 28 May 2017 6.26 AM IST
 MORE
Go!

  <
 


 
H dQ lam  


വൈദ്യശാസ്ത്ര നോബൽ മൂന്ന് പേർക്ക്
Posted on: Tuesday, 06 October 2015

സ്റ്റോക്ക്ഹോം: വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് ശാസ്ത്രജ്ഞരായ വില്യം സി ക്യാംബെൽ (അയർലൻഡ്), സതോഷി ഒമൂറ (ജപ്പാൻ), യുയു തു (ചൈന) എന്നിവർ അർഹരായി. നാടവിര പോലുള്ള പരാദങ്ങൾ പരത്തുന്ന രോഗങ്ങൾക്കെതിരായ പ്രതിരോധ മരുന്നാണ് ക്യാംബെലും ഒമൂറയും ചേർന്ന് കണ്ടെത്തിയത്. മലേറിയ രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്തിയതാണ് യുയു തുവിനെ നോബൽ സമ്മാനത്തിന് അർഹയാക്കിയത്. ക്യാംബെലും ഒമൂറയും ചേർന്ന് കണ്ടെത്തിയ അവെർമെക്ടിൻ എന്ന മരുന്ന് ഗ്രന്ഥികളിലുണ്ടാവുന്ന മന്ത് രോഗത്തിന് ഫലപ്രദമാണെന്നും പരാദങ്ങൾ പരത്തുന്ന പലതരം രോഗങ്ങൾക്കെതിരെയും ഈ മരുന്ന് ഫലപ്രദമാണെന്നും നോബൽ കമ്മിറ്റി വിലയിരുത്തി. ന്യൂജേഴ്സിയിലെ മാഡിസണിലെ ഡ്ര്യൂ യൂണിവേഴ്സിറ്റിയിലെ റിസർച്ച് ഫെലോയാണ് ക്യാംബെൽ. കിതാസതോ യൂണിവേഴ്സിറ്റിയിലെ റിസർച്ച് ഫെലോയാണ് ഒമൂറ. മലേറിയ രോഗത്തെ ഫലപ്രദമായി ചെറുക്കാൻ കഴിയുന്ന ആർടെമിസിനിൻ എന്ന മരുന്നാണ് യുയു തു വികസിപ്പിച്ചത്. ഇത്തരം രോഗങ്ങൾ ബാധിച്ച ആയിരക്കണക്കിന് വരുന്ന ജനങ്ങൾക്ക് പുതുജീവൻ നൽകുന്നതാണ് ഇവരുടെ കണ്ടുപിടിത്തമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ചൈനയിലെ പാരമ്പര്യ രോഗപഠന അക്കാഡമിയിലെ മുഖ്യ പ്രൊഫസറാണ് യുയു തു.

Error connecting to mysql