Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Monday, 11 December 2017 13.13 PM IST
 MORE
Go!

  <
 


 
H dQ Jjq  


വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് എട്ട് മരണം
Posted on: Tuesday, 03 November 2015

കാസർകോട് : തദ്ദേശ തിരഞ്ഞെടുപ്പിനിടെ കാസർകോട്ട് ബി.ജെ.പി ബൂത്ത് ഏജന്റുൾപ്പെടെ നാലു പേരും കൊല്ലത്ത് രണ്ടു പേരും കണ്ണൂരും കോഴിക്കോട്ടും ഓരോ ആൾ വീതവും കുഴഞ്ഞുവീണ് മരിച്ചു. റിട്ട. വില്ലേജ് ഓഫീസറും കോൺഗ്രസ് മധൂർ മണ്ഡലം പ്രസിഡന്റുമായ ശ്രീകണ്ഠപുരം കോട്ടൂരിലെ സി.സി. പത്മനാഭൻ (59), പനത്തടി പഞ്ചായത്ത് റാണിപുരം ബൂത്തിലെ ബി.ജെ.പി ഏജന്റ് സുധീഷ് (28), കാസർകോട് വിദ്യാനഗർ പ്രിൻസസ് കോമ്പൗണ്ടിന് സമീപം മിസിരിയ മൻസിലിലെ എം.എ. സമീർ (35), ചീമേനി ചാനടുക്കം കുണ്ട്യത്തെ പരേതനായ അമ്പൂഞ്ഞിയുടെ ഭാര്യ കെ.കെ. കാരിച്ചി (75), തലശേരി ന്യൂമാഹി പെരിങ്ങാടി വേലായുധൻമെട്ടയിലെ പി.വി. അച്ചൂട്ടി (78), വടകര ചോറോട് പള്ളിതാഴയിലെ കാഞ്ഞാന്റതാഴ ആയിശു (88), പുന്തലത്താഴം ഗുരുദേവനഗർ 115-ൽ ദേവരാജൻ (60), കൊട്ടാരക്കര വെണ്ടാർ തെക്കേടത്ത് കിഴക്കതിൽ വാസുദേവൻപിളള എന്നിവരാണ് മരിച്ചത്. രാവിലെ വോട്ടുചെയ്യാൻ പോകുന്നതിനിടെയായിരുന്നു പത്മനാഭന്റെ അന്ത്യം. ആറരയോടെ ഉളിയത്തടുക്കയിലെ ക്വാർട്ടേഴ്‌സിൽ നിന്ന് ഇറങ്ങി തൊട്ടടുത്തുള്ള ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ഉഷാകുമാരിയാണ് ഭാര്യ. മക്കൾ: അരുൺ (കെ.എ.പി, കണ്ണൂർ), ആര്യ (ബി.ഡി.എസ് വിദ്യാർത്ഥിനി, മംഗളുരു). പനത്തടിയിലെ ഗോവിന്ദൻ - നാരായണി ദമ്പതികളുടെ മകനാണ് സുധീഷ്. ഇടയ്ക്ക് പോളിംഗ് ബൂത്തിൽ നിന്നിറങ്ങിയ സുധീഷ് കുഴഞ്ഞുവീഴുകയായിരുന്നു. മരപ്പണിക്കാരനാണ്. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് സ്‌ക്വയർ നയൻ ബിൽഡിംഗിലെ മർജാൻ ഫാൻസി ഉടമയാണ് എം.എ. സമീർ. വിദ്യാനഗർ ഗവ. കോളേജിൽ വോട്ട് ചെയ്തശേഷം രാവിലെ എട്ടു മണിയോടെ വീട്ടിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ അബ്ദുൾഖാദർ ഹാജിയുടെയും ഖുർഷിദയുടെയും മകനാണ് . ഭാര്യ: ഫാത്തിമ (പുലിക്കുന്ന് ). മക്കൾ: സഫ, മർവ, അറഫ. കുണ്ട്യം എ.എൽ.പി സ്കൂളിലെ രണ്ടാംനമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷം വീട്ടിലേക്ക് മടങ്ങാനൊരുങ്ങവെയാണ് കാരിച്ചി കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: കുഞ്ഞിരാമൻ, മാധവി, കൃഷ്ണൻ, ലക്ഷ്മണൻ, ലീല. മരുമക്കൾ: ശാരദ, ശാന്തി, രാഗിണി, രവീന്ദ്രൻ, കൃഷ്ണൻ. ന്യൂമാഹിയിൽ പെരിങ്ങാടി ഇന്ത്യൻ പബ്ളിക് സ്കൂളിൽ വോട്ടുചെയ്യാനെത്തിയപ്പോഴാണ് പി.വി. അച്ചൂട്ടി കുഴഞ്ഞുവീണത്. ചൊക്ളി സി.എം.സിയിലായിരുന്നു മരണം. ഭാര്യ: ലീല. മക്കൾ: സുരേന്ദ്രൻ, പുഷ്പ, അനിൽകുമാർ, സുനില, ഷൈമ. ആയിശു(88) പള്ളിതാഴ എം.എസ്.യു.പി സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. മക്കൾ: കെ.ടി.സി. കുഞ്ഞമ്മദ്, മഹമൂദ്, അബ്ദുറഹിമാൻ, മുസ്തഫ, സുബൈദ. മരുമക്കൾ:ഹാഷിം, ജമീല, സുബൈദ, നസീമ,സക്കീന. പുന്തലത്താഴം അഴകേശൻ കാഷ്യു കമ്പനി പോളിംഗ് ബൂത്തിലേക്ക് പോകുംവഴിയാണ് ദേവരാജൻ കുഴഞ്ഞുവീണത്. പാലത്തറ എൻ.എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുന്തലത്താഴത്ത് അനുജ സൗണ്ട് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യ: പ്രഭാവതി. മക്കൾ: അനുജ, ആശ. മരുമകൻ: സുകു. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാ​ന​ത്തിൽ. വാസുദേവൻപിളള ശ്രീവിദ്യാധിരാജ സ്കൂളിൽ വോട്ട് ചെയ്ത് ബൂത്തിൽ നിന്ന് പുറത്തേക്കിറങ്ങവേ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു

Error connecting to mysql