Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Saturday, 22 July 2017 2.14 AM IST
 MORE
Go!

  <
 


 
H dQ ami  


മംഗളുരു ജയിലിൽ തടവുകാർ ഏറ്റുമുട്ടി;ഛോട്ടാ ഷക്കീലിന്റെ സംഘാംഗമടക്കം രണ്ട് പേർ മരിച്ചു
Posted on: Tuesday, 03 November 2015

മംഗളുരു: മംഗളുരു സബ്‌ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘട്ടനത്തിൽ ഛോട്ടാ ഷക്കീലിന്റെ സംഘാംഗം മഡൂർ യൂസഫ് എന്ന മഡൂർ ഇസുബു (40), കൂട്ടാളി ഗണേഷ് ഷെട്ടി എന്നിവർ മരിച്ചു. ജയിൽ സൂപ്രണ്ടടക്കം 12 പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് തടവുകാർ ഏറ്റുമുട്ടിയത്. കാരണം വ്യക്തമല്ല. ആയുധമുപയോഗിച്ചാണ് രണ്ടു പേരെയും കൊലപ്പെടുത്തിയതെന്നാണ് ജയിൽവൃ​ത്തങ്ങൾ നൽകുന്ന സൂചന. പുറത്തുനിന്ന് എത്തിച്ചുകൊടുത്തതാകാം ആയുധമെന്നു സംശയിക്കുന്നു. പരിക്കേറ്റ തടവുകാരായ പ്രദീപ് വാമഞ്ചൂർ, ഉമേഷ് കൊമ്പാർ, യുവരാജ് സുരിഞ്ജെ, ശോഭരാജ്, നിതേഷ്, ഇക്ബാൽ, ആസിഫ് തുടങ്ങി 12 പേരെ മംഗളുരുവിലെ വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.ജെ.പി നേതാവ് സുഖാനന്ദ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിലും കാൻഡിൽ സന്തോഷ് വധക്കേസിലും പ്രതിയാണ് ഇസുബു. 2010 ൽ റിയാദിൽ വച്ചാണ് ഇയാളെ ഇന്റർപോൾ അറസ്റ്റു ചെയ്തത്. ഷാർപ്പ് ഷൂട്ടറായി അറിയപ്പെടുന്ന ഗണേഷ് ഷെട്ടി 2010 ൽ മഹേന്ദ്രപ്രതാപ് വധക്കേസിലാണ് പിടിയിലായത്. 1994 ലായിരുന്നു ഈ കൊലപാതകം. അക്രമത്തിന് തൊട്ടുപിറകെ പൊലീസ് കമ്മിഷണർ എസ്. മുരുഗനുൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ജയിലിലെത്തി. രണ്ടു സംഘങ്ങൾ തമ്മിലുള്ള സംഘർഷം മാത്രമാണിതെന്നും വർഗീയപ്രശ്നങ്ങളൊന്നുമില്ലെന്നും കമ്മിഷണർ പറഞ്ഞു.

Error connecting to mysql