Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Thursday, 19 October 2017 2.02 AM IST
 MORE
Go!

  <
 


 
H dQ ami  


രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കണമെന്ന് രാഷ്‌ട്രപതി
Posted on: Sunday, 01 November 2015

ന്യൂഡൽഹി: രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും സംരക്ഷിക്കപ്പെടണമെന്ന് രാഷ്‌ട്രപതി പ്രണബ് മുഖർജി പറഞ്ഞു. ദാദ്രി സംഭവങ്ങളുടെയും മറ്റും പശ്ചാത്തലത്തിൽ ഇതു മൂന്നാം തവണയാണ് രാഷ്‌ട്രപതിയുടെ ഓർമ്മപ്പെടുത്തൽ. ഡൽഹി ഹൈക്കോടതിയുടെ സുവർണ ജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നിലനിൽക്കുന്നത് സഹിഷ്‌ണുതയുടെയും സഹനത്തിന്റെയും ശക്തികൊണ്ടാണ്. നമ്മുടെ ബഹുസ്വരതാ സ്വഭാവം പലപ്പോഴും പരീക്ഷണങ്ങളെ അതീജീവിച്ചു. പുരാതനമായ നമ്മുടെ സംസ്‌കാരം നൂറ്റാണ്ടുകളായി വൈവിധ്യങ്ങളെ ഉൾക്കൊണ്ടു. എന്തു വിലകൊടുത്തും ബഹുസ്വരത സംരക്ഷിക്കപ്പെടണം. ഭരണഘടനയുടെ വിവിധ ഭാഗങ്ങളിൽ അതിനു വകുപ്പുകളുണ്ടെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. രാജ്യത്ത് നിലനിൽക്കുന്ന അസഹിഷ്‌ണുതയുടെ പശ്‌ചാത്തലത്തിൽ ദസറ ദിനത്തിലാണ് രാഷ്‌ട്രപതി ആദ്യം പ്രതികരിച്ചത്. സഹനത്തിന്റെയും ബഹുമാനത്തിന്റെയും മാഗങ്ങൾ ശീലിക്കാൻ അദ്ദേഹം പിന്നീട് ആഹ്വാനം ചെയ്‌തു. രാഷ്‌ട്രപതിയുടെ പ്രതികരണങ്ങൾ പരാമർശിച്ചുകൊണ്ടാണ് ദാദ്രി സംഭവങ്ങളെയും മറ്റും അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവനയുമുണ്ടായത്. ഡൽഹി ഹൈക്കോടതി ജൂബിലി ആഘോഷ ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എച്ച്. എൽ.ദത്തു, ഡൽഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ജി. രോഹിണി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ്കേജ്‌രിവാൾ, ഡൽഹി ലെഫ്‌റ്റനന്റ് ഗവർണർ നജീം ജംഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലത്തെ രാഷ്‌ട്രപതിയുടെ പ്രസ്‌താവന.

Error connecting to mysql