Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Friday, 18 August 2017 10.44 AM IST
 MORE
Go!

  <
 


 
H dQ ami  


പിതാവിന്റെ 38 ലക്ഷം അടിച്ചുമാറ്റിപെൺകുട്ടിയുടെ നാടുചുറ്റൽ
Posted on: Monday, 02 November 2015

ന്യൂഡൽഹി: വെറുതേ ഇരുന്നപ്പോൾ വല്ലാത്ത ബോറടി. ഉടൻ അച്ഛന്റെ സേഫിൽ നിന്ന് 38 ലക്ഷവും അടിച്ചുമാറ്റി 14 കാരി സുഹൃത്തുക്കളായ മൂന്ന് പെൺകുട്ടികളോടൊപ്പം നാടുചുറ്റാനിറങ്ങി. ഒരുപാട് സ്ഥലങ്ങളുടെ ലിസ്റ്റ് ഉണ്ടായിരുന്നെങ്കിലും ഡെറാഡൂണിലേക്കാണ് ആദ്യം പോയത്. ഒടുവിൽ പെൺകുട്ടിയെയും മൂന്ന് സുഹൃത്തുക്കളെയും ഡെറാഡൂൺ പൊലീസ് പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. റിയൽ എസ്റ്റേറ്റ് വ്യവസായിയായ പെൺകുട്ടിയുടെ പിതാവിന് ഒരു ഭൂമിയിടപാടിൽ നിന്നു കിട്ടിയ 38 ലക്ഷം രൂപയാണ് പെൺകുട്ടി അടിച്ചുമാറ്റിയത്. പണം കാണാതായതോടെ പിതാവ് പൊലീസിൽ പരാതി നൽകി. ഡൽഹി പൊലീസ് രണ്ട് ദിവസം കള്ളൻമാരെ തെരഞ്ഞ് നടന്നപ്പോഴും പെൺകുട്ടി ഒന്നുമറിയാത്ത മട്ടിൽ വീട്ടിലുണ്ടായിരുന്നു. മൂന്നാമത്തെ ദിവസമാണ് ഒളിപ്പിച്ച് വച്ചിരുന്ന പണവുമായി മുങ്ങിയത്. ഒടുവിൽ പെൺകുട്ടികളെ ഡെറാഡൂണിലെത്തിച്ച കാർ ഡ്രൈവറെ പൊലീസ് കണ്ടെത്തി. ഹോട്ടൽ മാനേജരെ വിവരമറിയിച്ച് ഇവരെ മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് പൊലീസെത്തി പെൺകുട്ടികളെ ഡൽഹിയിൽ എത്തിച്ചു. ഇലവൻ എന്ന ചിത്രത്തിന്റെ റീമേക്ക് സാന്ദ്രാ ബുള്ളോക്കിന്റെ നേതൃത്വത്തിൽ വരുന്നു എന്ന് കേട്ടതോടെയാണ് പെൺകുട്ടി സുഹൃത്തുക്കൾക്കൊപ്പം നാടുചുറ്റാൻ തീരുമാനിച്ചതെന്നാണ് പൊലീസിനോട് പറഞ്ഞത്. പണം ആഗ്രഹിച്ച രീതിയിൽ ചെലവഴിക്കാൻ സാധിച്ചില്ലെങ്കിലും നാല് ദിവസം ഇവർ പൊടിച്ചു തീർത്തത് ഒരു ലക്ഷം രൂപയാണ്. 10000 രൂപയ്ക്ക് ഒരു ദിവസം പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്തു. ടാക്‌സിക്കാരന് 11000 രൂപ കൊടുത്തു. 80,000 രൂപയുടെ ഷോപ്പിംഗും ഇവർ നടത്തി. കഴിഞ്ഞ ദിവസം പെൺകുട്ടികളുടെ കൈയിൽ നിന്നു 37 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു.

Error connecting to mysql