Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Tuesday, 27 June 2017 15.54 PM IST
 MORE
Go!

  <
 


 
H dQ Jjq  


അങ്ങിങ്ങ് കൊച്ചു കൊച്ച് അക്രമസംഭവങ്ങൾ
Posted on: Tuesday, 03 November 2015

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി രാഷ്ട്രീയ ഗതി നിർണയിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. ഏഴു ജില്ലകളിലായി ശരാശരി 76.20 ശതമാനം വോട്ട് രേഖപ്പെടുത്തിയെന്നാണ് പ്രാഥമിക കണക്ക്. അന്തിമ കണക്ക് ഇന്ന് ഉച്ചയോടെ. 2010ൽ ഈ ഏഴ് ജില്ലകളിൽ 77.38 ശതമാനമായിരുന്നു പോളിംഗ്. വലിയ അക്രമ സംഭവങ്ങളുണ്ടായില്ലെങ്കിലും ചെറിയ അക്രമങ്ങൾ പരക്കെ നടന്നു. തിരുവനന്തപുരത്തും കൊല്ലത്തും ഇടതു സ്ഥാനാർത്ഥികൾക്ക് വെട്ടേറ്റു. പല ജില്ലകളിലായി അഞ്ചു പേർ കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം പൂന്തുറയിലും കാസർകോട് മാലൂരിലും കണ്ണൂർ പാനൂരിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് മർദ്ദനമേറ്റു. പയ്യന്നൂർ വയക്കര പഞ്ചായത്തിൽ യു.ഡി.എഫ് ബൂത്ത് ഏജന്റായിരുന്ന പവിത്രന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു. കണ്ണൂരിൽ പെരിങ്ങോമിൽ യു.ഡി.എഫ് ബൂത്ത് ഏജന്റും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ മൻസൂറിനെ തട്ടിക്കൊണ്ടുപോയി സ്കൂളിലെ ടോയ്‌ലറ്റിൽ പൂട്ടിയിട്ടു. പാനൂരിൽ സി.പി.എം പ്രവർത്തകനായ റജിലിന്റെ തല ബി.ജെ.പിക്കാർ അടിച്ചുപൊട്ടിച്ചു. സംഘർഷം നേരിടാനെത്തിയ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ സുജിത് ഗോപാലിന് മർദ്ദനമേറ്റു. പൊതുമുതൽ നശിപ്പിക്കുകയും അക്രമം നടത്തുകയും ചെയ്ത അമ്പതിലേറെ പേരെ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് ആനാട് വഞ്ചുവം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷെമീമിന് ബൂത്തിനു മുന്നിൽ വോട്ടു ചോദിക്കുന്നതിനിടെയാണ് വെട്ടേറ്റത്. തലയ്ക്ക് വെട്ടേറ്റ ഷെമീമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പൂന്തുറയിലും കാസർകോട് മാലൂരിലും കണ്ണൂർ പാനൂരിലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് മർദ്ദനമേറ്റു. പയ്യന്നൂർ വയക്കര പഞ്ചായത്തിൽ യു.ഡി.എഫ് ബൂത്ത് ഏജന്റായിരുന്ന പവിത്രന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു. കാസർകോട് ഹോസ്ദുർഗിൽ യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ കടപ്പുറത്ത് തടിച്ചുകൂടി തമ്മിലടിച്ചു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തളിപ്പറമ്പിൽ ലീഗ് നേതാവിന്റെ കാർ സി.പി.എമ്മുകാർ അടിച്ചു തകർത്തു. തുടർന്ന് രൂക്ഷമായ കല്ലേറുണ്ടായി. വി.എസിന്റെ ഫ്ലക്സ് ബോർഡുകൾ തകർത്തതിനെച്ചൊല്ലിയാണ് സംഘർഷമുണ്ടായത്. കണ്ണൂർ കണ്ണപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ആഗ്നസ് തെക്കനുനേരെ നായ്ക്കുരണപ്പൊടിയെറിഞ്ഞു. ഇടുക്കി നെടുങ്കണ്ടം പന്ത്രണ്ടാം വാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി ഷെമീലയുടെ ചിഹ്നം മാറിപ്പോയതിനെച്ചൊല്ലി സംഘർഷമുണ്ടായി. കണ്ണടയാണ് അനുവദിച്ചതെങ്കിലും വോട്ടിംഗ് യന്ത്രത്തിൽ കുടയാണ് അച്ചടിച്ചത്. ചൊക്ലിയിൽ യു.ഡി.എഫ് ഏജന്റ് വോട്ടിംഗ് യന്ത്രം തറയിലടിച്ച് നശിപ്പിച്ചു. സി.പി.എമ്മുകാർ കള്ളവോട്ട് ചെയ്യുന്നത് ചൂണ്ടിക്കാട്ടിയിട്ടും പ്രിസൈഡിംഗ് ഓഫീസർ തടയാത്തതിൽ പ്രതിഷേധിച്ചായിരുന്നു പരാക്രമം. പുതിയ യന്ത്രം കൊണ്ടുവന്നാണ് വോട്ടെടുപ്പ് തുടരാനായത്. കണ്ണൂർ ടൗണിൽ യു.ഡി.എഫ്- എസ്.ഡി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കണ്ണവത്ത് കള്ളവോട്ടിന് ശ്രമിച്ച യു.ഡി.എഫുകാരനെ പ്രിസൈഡിംഗ് ഓഫീസർ പിടികൂടി. കണ്ണൂരിൽ വോട്ടുചെയ്യാനെത്തിയ ആദിവാസി സ്ത്രീയുടെ തിരിച്ചറിയൽ കാർഡ് പിടിച്ചുവാങ്ങി വോട്ടുചെയ്യുന്നത് തടഞ്ഞ സി.പി.എമ്മുകാർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പൂന്തുറയിൽ പോളിംഗ് ബൂത്തിലുണ്ടായിരുന്ന പൊലീസുകാരൻ ബിനോജിനെ സി.പി.എം ഏജന്റ് കൈയേറ്റം ചെയ്തു. കണ്ണൂർ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് എൽ.പി സ്‌കൂളിലെ ബൂത്തിൽ യു.ഡി.എഫ് വനിതാ സ്ഥാനാർത്ഥി രേഷ്‌മയെ സി.പി.എം പ്രവർത്തകർ കൈയേ​റ്റം ചെയ്തു. ചെറുതാഴം ഗവ. എച്ച്.എസ്.എസിലും മണ്ടൂർ സ്‌കൂളിലും യു.ഡി.എഫ് സ്ഥാനാർത്ഥിയെയും ഏജന്റിനെയും ഇരിക്കാൻ അനുവദിച്ചില്ല. പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് അഞ്ചാം ബൂത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജീജയ്ക്ക് ബൂത്തിനകത്തു വച്ച് മർദ്ദനമേറ്റു. ചി​റ്റാരിക്കൽ 15-ാം വാർഡിൽ യു.ഡിഎഫ് ബൂത്ത് ഏജന്റ് നാരായണനെയും മർദ്ദിച്ചു. കാഞ്ഞിരങ്ങാട് ബൂത്തിനുള്ളിൽ അഞ്ച് പേർക്ക് മർദ്ദനമേറ്റു. കൊട്ടിയൂരിൽ ആദിവാസി വോട്ടർമാരെ തടഞ്ഞ സി.ഐ.ടി.യു തൊഴിലാളി ബാബുവിനെ പൊലീസ് അറസ്​റ്റ് ചെയ്തു. ഓപ്പൺ വോട്ടിനെച്ചൊല്ലി നീലേശ്വരത്ത് സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേ​റ്റു. പേമാരി വലച്ചു, വോട്ടിംഗ് യന്ത്രങ്ങൾ ചിണുങ്ങി തെക്കൻ കേരളത്തിൽ കോരിച്ചൊരിഞ്ഞ മഴയെ കൂസാതെയായിരുന്നു വൻ പോളിംഗ്. തിരുവനന്തപുരത്ത് ഉച്ചവരെ കനത്ത മഴയായിരുന്നു. ഉച്ച തിരിഞ്ഞാണ് അല്പസമയം വെയിൽ കണ്ടത്. ഏഴ് ജില്ലകളിലും പല ബൂത്തുകളിലും വൈകിട്ട് അഞ്ച് മണിക്ക് പോളിംഗ് സമയം അവസാനിക്കുമ്പോഴും വോട്ടർമാരുടെ ക്യൂ കാണാനുണ്ടായിരുന്നു. അവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിച്ചു. സംസ്ഥാനത്തു ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ആദ്യമായി ഉപയോഗിച്ച വോട്ടിംഗ് മെഷീൻ പലയിടത്തും തകരാറിലായി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിരവധി സ്ഥലങ്ങളിൽ മെഷീൻ പണിമുടക്കിയതിനാൽ കുറച്ച് സമയം വോട്ടിംഗ് തടസപ്പെട്ടു. കൊല്ലം കുമ്മിൾ പഞ്ചായത്തിലെ സമ്പ്രമം വാർഡിൽ യന്ത്രത്തകരാറിനെത്തുടർന്ന് തടസപ്പെട്ട പോളിംഗ് രണ്ടര മണിക്കൂറിനു ശേഷമാണ് പുനരാരംഭിക്കാനായത്.

Error connecting to mysql