Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Monday, 11 December 2017 13.14 PM IST
 MORE
Go!

  <
 


 
H dQ ami  


ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: തീപിടിച്ചത് വീടിനകത്ത് നിന്നെന്ന് ഫോറൻസിക് റിപ്പോർട്ട്
Posted on: Saturday, 31 October 2015

ചണ്ഡിഗഡ്: ഹരിയാനയിലെ സോണപേഡ് ഗ്രാമത്തിൽ ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവത്തിൽ വീടിനകത്ത് നിന്നാണ് തീപിടിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട്. വീടിന്റെ ജനാലകൾ അടഞ്ഞു കിടക്കുകയായിരുന്നുവെന്നും കുട്ടികൾ കിടന്നിരുന്ന കട്ടിലിന്റെ അടിയിൽ നിന്ന് മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഹരിയാനയിലെ കർണാലിലുള്ള ഫോറൻസിക് കേന്ദ്രമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ലാബ് റിപ്പോർട്ട് സി.ബി.ഐക്ക് കൈമാറും. മേൽജാതിക്കാരായ ഒരു സംഘം ആളുകളെത്തി പുറത്തു നിന്ന് വീടിന് തീവയ്ക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ നൽകിയ മൊഴി. ഒക്ടോബർ 20നാണ് രണ്ടര വയസുകാരൻ വൈഭവും ഒരു വയസുകാരി ദിവ്യയും വീടിനുള്ളിൽ കൊല്ലപ്പെട്ടത്. മാതാപിതാക്കളായ ജിതേന്ദറിനും രേഖയ്ക്കും പൊള്ളലേറ്റിരുന്നു. സംഭവത്തിൽ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് ഉണ്ടായത്. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളുമായി നാട്ടുകാർ ദേശീയ പാത ഉപരോധിച്ചിരുന്നു. നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നുള്ള സർക്കാരിന്റെ ഉറപ്പിലാണ് ഉപരോധം പിൻവലിച്ചത്.

Error connecting to mysql