കടഉടമയെ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു

Tuesday 05 May 2026 1:55 AM IST

കൊച്ചി: പെൺകുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യംചെയ്ത കടഉടമയ്ക് കല്ലുകൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റു. പാലാരിവട്ടം വസന്തനഗർറോഡ് പട്ടരുമഠത്തിൽവീട്ടിൽ പി.എസ്. നജീബിനാണ് (40) തലയ്ക്ക് പരിക്കേറ്റത്.

കലൂർ രാജ്യാന്തര സ്റ്റേഡിയപരിസരത്തെ വസന്തനഗർഫ്ലാറ്റിന് സമീപം നജീബിന്റെ കടയിൽ ഇന്നലെ പുലർച്ചെ ഒന്നിനായിരുന്നു സംഭവം. കടയിൽ സിഗററ്റ് വാങ്ങിക്കാൻ എത്തിയ രണ്ട് യുവാക്കൾ ഈ സമയം കടയ്ക്ക് സമീപമുണ്ടായിരുന്ന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. നജീബ് ഇതു ചോദ്യംചെയ്തതാണ് പ്രകോപനകാരണം. മറ്റ് നാല് യുവാക്കളെ കൂടി വിളിച്ചുവരുത്തിയ അക്രമികൾ നജീബിന്റെ തലയ്ക്ക് അടിച്ചു. ആക്രമണം കഴിഞ്ഞ് മടങ്ങുംവഴി മുഖത്തേക്ക് കല്ല് വലിച്ചെറിയുകയും ചെയ്തു,

നജീബ് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. തലയിൽ 10 തുന്നിക്കെട്ടുകളുണ്ട്. പാലാരിവട്ടം പൊലീസ് കേസെടുത്തു.