ഫോൺ തട്ടിയെടുത്ത് മുങ്ങിയ പ്രതി അറസ്റ്റിൽ

Wednesday 06 May 2026 1:39 AM IST

ARREST

കൊച്ചി: ഫോൺ വിളിക്കാനെന്ന വ്യജേന വാങ്ങിയ മൊബൈൽഫോണുമായി കടന്നുകളഞ്ഞ മോഷ്ടാക്കളിൽ ഒരാളെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു. മട്ടാഞ്ചേരി പുതിയറോഡ് വാട്ടർടാങ്കിന് സമീപം വലിയപറമ്പിൽ ഷാഹിറാണ് (36) പിടിയിലായത്. കൂട്ടുപ്രതി ജിതു ഒളിവിലാണ്.

ബാനർജിറോഡിലെ ബാറിൽ 25ന് രാത്രിയായിരുന്നു മോഷണം. ബാറിൽ മദ്യപിച്ചുകൊണ്ടിരുന്ന പ്രതികൾ തൃശൂർ വലിയകുളങ്ങര സ്വദേശിയെ സമീപിച്ച് ഒരാളെ വിളിക്കണം എന്നാവശ്യപ്പെട്ട് ഫോൺവാങ്ങി. തുടർന്ന് പുറത്തേക്കിറങ്ങിയ പ്രതികൾ കണ്ണുവെട്ടിച്ച് കടന്നു. ബാറിലെ സി.സി ടിവി ക്യാമറയിലെ ദൃശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള അന്വേഷണത്തിലാണ് ഷാഹിർ പിടിയിലായത്. 10 കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.