ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി

Wednesday 06 May 2026 2:29 AM IST

ബേഡകം: ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. ബേഡകം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മുന്നാട് പറയംപള്ളം തോരണത്തെ ടി. രാജനാ (54) ണ് പരിക്കേറ്റത്. നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം രാത്രി മൂന്നംഗ സംഘം ടി. രാജന്റെ വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയും മക്കളും നോക്കി നിൽക്കെ ആക്രമിച്ചതായാണ് പരാതി. പരിക്കേറ്റ രാജൻ ചികിത്സ തേടി. രാഷ്‌ട്രീയമാണോ വ്യക്തിപരമായ പ്രശ്‌നങ്ങളാണോ ഇതിന് പിന്നിൽ എന്ന് പൊലീസ് അന്വേഷിക്കുന്നു. ചുള്ളിയിലെ ബി പുരുഷോത്തമൻ, പറയംപള്ളത്തെ നാരായണൻ, തോരണത്തെ ടി .ഗോവിന്ദൻ എന്നിവർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.