അതിർത്തിയിൽ ലഹരി വില്പന വ്യാപകം

Friday 08 May 2026 1:04 AM IST

വെള്ളറട: അതിർത്തിയിൽ എക്സൈസ് ഓഫീസില്ല, ലഹരി വസ്തുക്കളുടെ മൊത്തക്കച്ചവടം പൊടിപൊടിക്കുന്നു. അതീവരഹസ്യമായി ഗോഡൗണൂകളിൽ സൂക്ഷിച്ചശേഷം ഇടനിലക്കാർ വഴി ചെറുകിട കച്ചവടകാർക്ക് അവശ്യാനുസരണം എത്തിച്ചുകൊടുക്കുന്നുണ്ട്. ഏറ്റവും കുടതൽ കഞ്ചാവും ലഹരിയുള്ള പാൻ ഉത്പനങ്ങൾ വരെ അതിർത്തിയിലെ പനച്ചമൂട് - പുലിയൂർശാല മേഖലകളിലാണ് മൊത്ത വ്യാപാരം നടക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസമുള്ള പനച്ചമൂട്ടിലെ പ്രധാന ചന്ത ദിവസം പുലർച്ച മുതൽ ചന്തയ്ക്കുള്ളിൽ പാൻ ഉത്പനങ്ങളും വ്യാപകമായി വിൽക്കുന്നുണ്ട്.

ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിൽ കൂടുതൽ യുവാകളും വിദ്യാർത്ഥികളുമാണ്. കവറിനു പുറത്ത രേഖപ്പെടുത്തിയിട്ടുള്ള പാൻ ഉത്പനങ്ങൾക്ക് നാല് ഇരട്ടി വരെ ലാഭമാണ് കച്ചവടകാർക്ക് ലഭിക്കുന്നത്. എന്നാൽ കച്ചവടം വ്യാപകമായിട്ടും പൊലിസോ ആരോഗ്യവകുപ്പ് അതികൃതർ നടപടിയെടുക്കുന്നില്ല.

വെള്ളറടയിൽ എക്സൈസ് ഓഫീസ് ഇരിവാര്യം

കിലോമീറ്ററുകൾക്കപ്പുറം അമരവിളയിലാണ് എക്സൈസ് ഓഫീസുള്ളത്. കേരള തമിഴ്നാട് അതിർത്തിയായ വെള്ളറട കേന്ദ്രീകരിച്ച് ഒരു എക്സൈസ് ഓഫീസ് സ്ഥാപിച്ചാൽ ഒരു പരിധിവരെ ലഹരി കച്ചവടം നിയന്ത്രിക്കാൻ കഴിയും. വല്ലപ്പോഴും അമരവിളയിൽ നിന്നും എത്തുന്ന എക്സ്സൈസ് അതികൃതരുടെ പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. പരിശോധന ദിവസങ്ങളിൽ കഞ്ചാവ് കച്ചവടക്കാർ പടിയിലാവാറുണ്ട്. അതിർത്തിയിൽ വാഹന പരിശോധനകൾ കാര്യമായി നടക്കാത്തതിനാൽ തമിഴ്നാട്ടിൽ നിന്നും ലഹരി വസ്തുകൾ അതിർത്തി കടത്തികൊണ്ടുവരുകയാണ്.