നൗഷിജയുടെ മൃതദേഹം നാട്ടിലെത്തിച്ചു, ആഷിക് സാനുവിന്റെ ആരോഗ്യനിലയിൽ പുരോഗതി

Sunday 10 May 2026 12:07 AM IST

തിരുവനന്തപുരം:കവടിയാറിൽ നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണപ്പെട്ട പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളി വേർകോലി സ്വദേശി നൗഷിജയുടെ (24) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ആഷിക് സാനു കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കൈകാലുകൾക്ക് പൊട്ടലും ആന്തരിക ക്ഷതവുമേറ്റ ആഷികിന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ആഷികിന്റെ സഹോദരനടക്കം ആശുപത്രിയിലുണ്ട്. അപകടത്തിൽ പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി അലി അക്ബറും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.