കേരളത്തിൽ തൂക്ക് സഭയെന്ന് ടുഡെയ്‌സ് ചാണക്യ

Friday 01 May 2026 12:18 AM IST

ന്യൂഡൽഹി: കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നും തൂക്ക് സഭയ്‌ക്ക് സാദ്ധ്യതയെന്നും ടുഡെയ്‌സ് ചാണക്യയുടെ എക്‌‌സിറ്റ് പോൾ സർവേ ഫലം.ബുധനാഴ്‌ച വന്ന എക്‌സിറ്റ് പോളുകളിൽ യു.ഡി.എഫ് തരംഗം പ്രവചിച്ചപ്പോൾ ടുഡെയ്‌സ് ചാണക്യ നേരിയ മുൻതൂക്കം മാത്രമാണ് പറയുന്നത്.

യു.ഡി.എഫിന് ഇവർ 60 മുതൽ 78 സീറ്റുകൾ വരെയെന്നും എൽ.ഡി.എഫിന് 55 മുതൽ 73 വരെ സീറ്റുകളിലെ സാദ്ധ്യതയും പറയുന്നുണ്ട്.അതേസമയം 3 മുതൽ 11 സീറ്റുകൾ വരെ ബി.ജെ.പി നേടുമെന്നാണ് പ്രവചനം.

യു.ഡി.എഫിന് ക്രിസ്‌ത്യൻ വിഭാഗത്തിന്റെ അകമഴിഞ്ഞ പിന്തുണ ലഭിച്ചെന്നാണ് സർവേയിലെ കണ്ടെത്തൽ(53%).മറ്റ് വിഭാഗങ്ങളുടെ പിന്തുണ നായർ 32%,മുസ്ളീം 62%,ഈഴവ 20%,പട്ടികജാതി 31% എന്നിങ്ങനെയാണ്.

എൽ.ഡി.എഫിന് പട്ടികജാതി 49%,ഈഴവ 47% വിഭാഗങ്ങളുടെ പിന്തുണയാണ് കൂടുതൽ.മറ്റ് വിഭാഗങ്ങൾ:നായർ 28%,മുസ്ളീം 33%,ക്രിസ്‌ത്യൻ 34% എന്നിവയും ബി.ജെ.പിയുടെ വോട്ട് ശതമാനം: നായർ 39%,മുസ്ളീം 4%,ഈഴവ 32%,പട്ടികജാതി 18%,ക്രിസ്‌ത്യൻ 11% എന്നിങ്ങനെയുമാണ്.