കേരളസർവകലാശാല പരീക്ഷാഫലം
എം.എസ്സി മാത്തമാറ്റിക്സ് പ്രീവിയസ്, ഫൈനൽ - മേഴ്സിചാൻസ് (വിദൂരവിദ്യാഭ്യാസം – 2002 – 2015 അഡ്മിഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
അഞ്ചാം സെമസ്റ്റർ ബി.എസ്സി (സി.ബി.സി.എസ്.എസ്.) ഡിസംബർ 2025 ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 8 മുതൽ 15 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. II സെക്ഷനിൽ ഹാജരാകണം.
പരീക്ഷാ വിജ്ഞാപനം
എട്ടാം സെമസ്റ്റർ (റഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ), ആറാം സെമസ്റ്റർ (റഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2020 2022 അഡ്മിഷൻ), നാലാം സെമസ്റ്റർ (റഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി – 2020 2023 അഡ്മിഷൻ) ബി.എസ്സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) & ബി.കോം (ഹിയറിംഗ് ഇംപയേർഡ്) ജൂൺ പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.
ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
കേരള സർവകലാശാലയിലെ ഇംഗ്ലീഷ് പഠന വകുപ്പിൽ ഗസ്റ്റ് അദ്ധ്യാപക പാനൽ തയ്യാറാക്കുന്നതിന് 20നകം അപേക്ഷിക്കാം. നിയമനം യു.ജി.സി മാനദണ്ഡ പ്രകാരമായിരിക്കും. head.kuie@gmail.com ഇമെയിലിൽ ബയോഡാറ്റ അയയ്ക്കണം.
എം.ജി സർവകലാശാല അപേക്ഷ തീയതി നീട്ടി
എം.ബി.എ അഡ്മിഷന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 13 വരെ നീട്ടി. പ്രാക്ടിക്കൽ ആറാം സെമസ്റ്റർ ബി.വോക് അപ്ലൈഡ് അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) മാർച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 11ന് അങ്കമാലി മോണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിൽ നടക്കും.
വിവരാവകാശ നിയമത്തിൽ ഓൺലൈൻ കോഴ്സ്
തിരുവനന്തപുരം: വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ്സ് കഴിഞ്ഞവർക്ക് rti.img.kerala.gov.inൽ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 18 ന് കോഴ്സ് ആരംഭിക്കും.