16 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം
തിരുവനന്തപുരം; കേരള പൊലീസിൽ വനിതാ /പുരുഷ ഡ്രൈവർ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. ഇതിന് പുറമെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ഡെയറി എക്സ്റ്റൻഷൻ ഓഫീസർ ഉൾപ്പെടെ 16 തസ്തികകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുക. സംസ്ഥാന, ജില്ലാതലത്തിലേക്ക് സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് വിജ്ഞാപനവും പ്രസിദ്ധീകരിക്കും.
നാല് തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക
സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ അക്കൗണ്ടന്റ്/ ജൂനിയർ അക്കൗണ്ടന്റ്/അക്കൗണ്ട്സ് അസിസ്റ്റന്റ്/അക്കൗണ്ട്സ് ക്ലാർക്ക്/അസിസ്റ്റന്റ് മാനേജർ/ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 363/2025), സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ അക്കൗണ്ടന്റ ഗ്രേഡ്2/അക്കൗണ്ട്സ് ക്ലാർക്ക്/ജൂനിയർ അക്കൗണ്ടന്റ്/സ്റ്റോർ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 364/2025), കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 422/2025), കേരളത്തിലെ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ അക്കൗണ്ടന്റ് (പാർട്ട് 1 - ജനറൽ കാറ്റഗറി)(കാറ്റഗറി നമ്പർ 751/2025), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റിൽ (മത്സ്യഫെഡ്) അക്കൗണ്ടന്റ് (പാർട്ട് 2 - മത്സ്യതൊഴിലാളികൾ/ മത്സ്യതൊഴിലാളികളുടെആശ്രിതർ) (കാറ്റഗറി നമ്പർ 752/2025) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
ഒ.എം.ആർ പരീക്ഷാകേന്ദ്രത്തിൽ മാറ്റം
തിരുവനന്തപുരം: വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 246/2025-മുസ്ലീം, 849/2025-മുസ്ലീം, 850/2025-എൽസി./എ.ഐ., 851/2025- ഹിന്ദുനാടാർ, 852/2025-പട്ടികവർഗ്ഗം, 853/2025-ഒ.ബി.സി., 854/2025-ധീവര), പത്തനംതിട്ട ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ നഴ്സ് (കാറ്റഗറി നമ്പർ 289/2025), പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ആക്സിലറി നഴ്സ് മിഡ്വൈഫ് (കാറ്റഗറി നമ്പർ 626/2025) തസ്തികകളിലേക്ക് 13 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ നടത്തുന്ന ഒ.എം.ആർ. പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ പേരൂർക്കട ജി.ജി.എച്ച്.എസ്.എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1000509 മുതൽ 1000808 വരെയുള്ളവർ തിരുവനന്തപുരം മണക്കാട് ഗവ.വി ആൻഡ് എച്ച്.എസ്.എസ്. ഫോർ ഗേൾസ് (സെന്റർ 2)-ൽ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണം .
അഭിമുഖം കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് (നേരിട്ടും, തസ്തികമാറ്റം മുഖേനയും, എൻ.സി.എ.) തസ്തികയിലേക്ക് 13, 14, 15, 21, 22 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.