തിരുവനന്തപുരത്ത് സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് 27 പേർക്ക് പരിക്ക്

Tuesday 17 February 2026 10:42 AM IST

കുന്നത്തുകാൽ: സ്‌കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് അപകടം. 31 പേരാണ് വാനിലുണ്ടായിരുന്നത്. 27 പേർക്ക് പരിക്കേറ്റു. ആയയും ഒരു കുട്ടിയും ഐസിയുവിലാണ്. ഇവർ അപകടനില തരണം ചെയ്‌തു. പൂവത്തൂർ സിഎസ്ഐ യുപി സ്‌കൂളിലെ വാനാണ് അപകടത്തിൽപ്പെട്ടത്. രാവിലെ എട്ടരയോടെ കുട്ടികളുമായി സ്‌കൂളിലേക്ക് പോകവെ കുന്നത്തുകാൽ മൊട്ടക്കാവ് കനാൽബണ്ട് റോഡിൽ നിന്ന് കനാലിലേക്ക് വാൻ മറിയുകയായിരുന്നു.

കുട്ടികൾ കനാലിലെ വെള്ളത്തിലേക്ക് വീണെങ്കിലും ആഴം കുറവായത് രക്ഷയായി. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കാരക്കോണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സി കെ ഹരീന്ദ്രൻ എംഎൽഎ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.