'ഗുണ്ട ബിനു' എന്ന പേരിൽ അറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു

Saturday 04 April 2026 9:20 AM IST

വാഷിംഗ്‌ടൺ: സോഷ്യൽ മീഡിയ താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. 'ഗുണ്ട ബിനു' എന്ന പേരിലാണ് സമൂഹമാദ്ധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളാണ് മരണവിവരം അറിയിച്ചത്. നടി സ്‌നേഹ ശ്രീകുമാർ അടക്കമുള്ളവർ വിയോഗവാർത്ത പങ്കുവച്ചിട്ടുണ്ട്.

'പ്രിയ കലാകാരന്‍ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയില്‍ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായ റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്'- എന്നാണ് കുറിപ്പിൽ പറയുന്നത്.