സംസ്കൃത യൂണി.യിൽ സാമ്പത്തിക തട്ടിപ്പെന്ന്
Tuesday 12 May 2026 2:35 AM IST
തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിൽ 15 വർഷമായി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കണമെന്നും ചട്ടവിരുദ്ധമായി നൽകിയ അഡ്വാൻസുകൾ സാധൂകരിച്ച ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്സ സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ഗവർണർക്കും വൈസ് ചാൻസലർക്കും പരാതി നൽകി.
കേന്ദ്ര പ്രോജക്ടുകളിൽ നിന്നടക്കം ലക്ഷങ്ങൾ അഡ്വാൻസ് കൈപ്പറ്റിയ ശേഷം ബില്ലുകളും വൗച്ചറുകളും കൂടാതെ സാധൂകരിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് പരാതി. മുൻ വിസി ഡോ. ധർമ്മരാജ് അടാട്ടും ബില്ലും വൗച്ചറും കൂടാതെ 2,44,600 രൂപ ചെലവിട്ടു. ഇത്തരത്തിൽ നിരവധി അദ്ധ്യാപകർക്ക് അഡ്വാൻസ് തുക സാധൂകരിച്ച് നൽകിയിട്ടുണ്ടെന്നാണ് പരാതി. വിസി പ്രൊഫ. സിസ തോമസിന്റെ നേതൃത്വത്തിൽ ക്രമക്കേടുകൾ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ു..