യാത്രയയപ്പ് നൽകി

Wednesday 29 April 2026 7:31 AM IST

മാവേലിക്കര: നാൽപ്പത് വർഷം മാർത്തോമാ സഭയുടെ സജീവ സേവനത്തിൽ നിന്നും കുറത്തികാട് സെന്റ് തോമസ് മാർത്തോമാ പള്ളിയിലെ മുന്ന് വർഷത്തെ ശുശ്രുഷകളിൽ നിന്നും വിരമിച്ച ഫാ.വർഗീസ് ജേക്കബിന് ഇടവക യാത്രയയപ്പ് നൽകി. യോഗത്തിൽ ഫാ.എം.കെ ബിജു അദ്ധ്യക്ഷനായി. ഫാ.കെ.എ.തോമസ്, ഫാ.പി.മാത്യു, ഫാ.ഷിനു ബേബി, ഫാ.ഫിലോ ജേക്കബ്, എം.എസ്.മത്തായി, സജി മാത്യു, സുവിശേഷകൻ സെൽവരാജ് എന്നിവരും ഇടവകയിലെ പോഷക സംഘടനാ പ്രതിനിധികളും സംസാരിച്ചു. ട്രസ്റ്റി സി.മോഹൻ ഇടവകയുടെ ഉപഹാരം സമർപ്പിച്ചു.