വെദ്യുതി പോസ്റ്റിലിടിച്ച് കാർ തലകീഴായി മറിഞ്ഞു
Saturday 09 May 2026 10:55 PM IST
അമ്പലപ്പുഴ: എസ്.എൻ.കവല - കഞ്ഞിപ്പാടം റോഡിൽ നിയന്ത്രണംതെറ്റിയ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു.ശനിയാഴ്ച പുലർച്ചെ 3 ഓടെ കൊപ്പാറക്കടവ് ജംഗ്ഷന് 100 മീറ്റർ പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം.കായംകുളത്തു പോയി തിരികെ ചമ്പക്കുളത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചമ്പക്കുളം കൊച്ചു തറ വീട്ടിൽ അനന്തു (30) ഓടിച്ച വാഗണർ കാർ ആണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണംതെറ്റി റോഡരുകിൽ നിന്ന വൈദ്യുത പോസ്റ്റിൽ ഇടിച്ച് കാർ തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റ അനന്തുവിനെ ഓടിക്കൂടിയ സമീപവാസികൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് രണ്ടായി ഒടിഞ്ഞ് പ്രദേശത്തെ വൈദ്യുതിബന്ധവും നിലച്ചു.പിന്നീട് ഉച്ചയോടെ കെ.എസ്.ഇ.ബി ജീവനക്കാർ പോസ്റ്റ് മാറ്റിയിട്ടശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു.