ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്

Monday 11 May 2026 11:18 PM IST

അമ്പലപ്പുഴ: ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ 34-ാംമത് വാർഷികവും ജില്ലാ ചാമ്പ്യൻഷിപ്പ് മത്സരങ്ങളും 25, 26 തീയതികളിൽ രാവിലെ 8 മുതൽ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ജംഗ്ഷന് സമീപത്തെ 245-ാം നമ്പർ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടക്കും. 23 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് അംഗം എ.ആർ. കണ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി.വിഷ്ണു മുഖ്യാതിഥിയാകും. അസോസിയേഷന്റെ സിലബസും നിയമാവലിയും പാലിക്കുന്നവർക്ക് വ്യക്തിപരമായി മത്സരത്തിൽ പങ്കെടുക്കാം. അപേക്ഷ 18 ന് വൈകിട്ട് 5 മണിക്കു മുമ്പ് ലഭിക്കണം. ഫോൺ.9400557670