ലഹരിവിരുദ്ധ കാമ്പയിൻ
Monday 11 May 2026 11:18 PM IST
ആലപ്പുഴ : മുസ്ലിം സർവ്വീസ് സൊസൈറ്റി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിൻ 'യുവതക്കൊരു കൈത്താങ്ങ് 'ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.സുനിൽരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് കെ.നജീബ് അദ്ധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർ എം.എസ്.അസ്ലം ലഹരിവിരുദ്ധ ക്ലാസെടുത്തു. മുതിർന്ന അംഗങ്ങളെ അഡ്വ.കെ.നജീബ് ആദരിച്ചു.ചി ജില്ലാ ട്രഷറർ എം.ഷംസുദ്ദീൻ ചികിത്സാ സഹായ വിതരണം നടത്തി. ആക്ടിംഗ്‌സെക്രട്ടറി ആർ.നവാസ് സ്വാഗതം പറഞ്ഞു. എം.എസ്.എസ്. ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.എസ്.മുഹമ്മദ്, അബ്ദുൾ ലത്തീഫ്, ഒ.കെ.അഷറഫ് , സെക്രട്ടറിമാരായ അൻസാരി. എ, ഇ.എൻ.എസ്.നവാസ്, ഹക്കിം മുഹമ്മദ് രാജ എന്നിവർ സംസാരിച്ചു. ട്രഷറർ എം.ഷംസുദ്ദീൻ നന്ദി പറഞ്ഞു.