നാരീചക്ര രണ്ടാം ബാച്ചിലേക്ക് അവസരം
Monday 11 May 2026 11:19 PM IST
ആലപ്പുഴ : കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വനിതകൾക്കായി സംഘടിപ്പിക്കുന്ന നാരീചക്ര പരിശീലന പരിപാടിയുടെ രണ്ടാം ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.പ്ളസ് ടു, ഐ.ടി.ഐ, ഡിപ്ളോമ, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആദ്യം ഉദ്യോഗാർത്ഥികളെ നിയമിച്ച ശേഷം ആവശ്യമായ പരിശീലനം നൽകുന്ന രീതിയിലാണ് പരിപാടി നടപ്പാക്കുന്നത്. പരിശീലനം പൂർണ്ണമായും സൗജന്യമാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9495999721. രജിസ്‌ട്രേഷൻ ലിങ്ക്:https://forms.gle/