ഹ്രസ്വകാല കോഴ്സുകൾ
Monday 11 May 2026 11:20 PM IST
ചേർത്തല : ഗവ.പോളിടെക്നിക് കോളേജ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻ (ഡി.സി.എ, യോഗ്യത : എസ്.എസ്.എൽ.സി, 6 മാസം ),കോസ്‌മെറ്റോളജി ആൻഡ് ബ്യൂട്ടി പാർലർ മാനേജ്‌മെന്റ് (ബ്യൂട്ടീഷ്യൻ, 3 മാസം,യോഗ്യത :എസ്.എസ്.എൽ.സി), കംപ്യൂട്ടറൈസ്റ്റ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി, 3 മാസം, യോഗ്യത പ്ളസ് ടു ) എന്നീ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം സെന്ററിൽ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 16. ഫോൺ:8848272328.