എ.ഐ.ബി പാർക് വർക്കിംഗ് പ്രസിഡന്റ്

Monday 04 May 2026 12:42 AM IST
പോൾ മുണ്ടാട്ടൻ

അങ്കമാലി: വിരമിച്ച ബാങ്ക് ഓഫീസർമാരുടെ ദേശീയ സംഘടനയായ ഓൾ ഇന്ത്യ ബാങ്ക് പെൻഷണേഴ്‌സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷന്റെ (എ.ഐ.ബി പാർക്) ദേശീയ വർക്കിംഗ് പ്രസിഡന്റായി പോൾ മുണ്ടാടൻ തിരഞ്ഞെടുക്കപ്പെട്ടു. ഫിസാറ്റ് ചെയർമാനും മെറ്റ്‌സ് ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഇപ്പോഴത്തെ എക്സിക്യുട്ടീവ് ഡയറക്ടറുമായ അദ്ദേഹം എ.ഐ.ബി പാർക്കിന്റെ ദേശീയ സീനിയർ വൈസ് പ്രസിഡന്റ്, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്, ഫെഡറൽ ബാങ്ക് റിട്ടയേർഡ് ഓഫീസേഴ്‌സ് ഫോറം അഖിലേന്ത്യ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്. കൊച്ചിയിൽ നടന്ന എ.ഐ.ബി പാർക്കിന്റെ അഞ്ചാമത് ദേശീയ സമ്മേളനമാണ് വർക്കിംഗ് പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്.