തൃക്കാക്കരയിൽ ഉമയ്ക്ക് ചരിത്ര ഭൂരിപക്ഷം
കൊച്ചി: പി.ടി. തോമസിന്റെ പിൻഗാമിയായി രാഷ്ട്രീയത്തിലെത്തിയ ഉമാ തോമസ് ഇത്തവണ കോൺഗ്രസിനും യു.ഡി.എഫിനും സമ്മാനിച്ചത് ജില്ലയിലെ തന്നെ ചരിത്ര ഭൂരിപക്ഷങ്ങളിലൊന്ന്. 2011ൽ മണ്ഡലം രൂപീകരിച്ച ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയം എന്ന ഖ്യാതി നിലനിർത്തി ഉമ അഡ്വ. പുഷ്പദാസിനെതിരെ വിജയിച്ചത് 50,2111 വോട്ടിന്. പി.ടി. തോമസ് മരണപ്പെട്ടതിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ 25,016 വോട്ടായിരുന്നു ഉമയുടെ ഭൂരിപക്ഷം. 2011ൽ ബെന്നി ബെഹനാൻ 22,406 വോട്ടിന്റെയും 2016ലും 2021ലും പി.ടി തോമസ് 11,966 വോട്ടിന്റെയും 14,329 വോട്ടിന്റെയും ഭൂരിപക്ഷമാണ് നേടിയത്. 2022ലാണ് പി.ടിയുടെ മരണശേഷം ഉമയെ തന്നെയിറക്കി യു.ഡി.എഫ് സഹതാപ തരംഗം വോട്ടാക്കി വൻവിജയം നേടിയത്. മക്കൾ: ഡോ. വിഷ്ണു തോമസ്, അഡ്വ. വിവേക് തോമസ്.