ഞെട്ടിച്ച് മൂവാറ്റുപുഴ
കൊച്ചി: ആദ്യം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ മുൻതൂക്കം നേടിയെങ്കിലും അതൊന്നും വിജയത്തിലേക്ക് എത്താൻ മൂവാറ്റുപുഴയിലെ ഇടതുപക്ഷത്തിന് മതിയാകുമായിരുന്നില്ല. സി.പി.ഐയിൽ നിന്ന് പിടിച്ചെടുത്ത മണ്ഡലം കോൺഗ്രസിനായി മാത്യു കുഴൽനാടൻ നിലനിർത്തിയത് 42829ന്റെ ഭൂരിപക്ഷത്തിന്. സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുണിനെ കളത്തിലിറക്കിയിട്ടും ഇത്ര വലിയ പരാജയം പിണഞ്ഞതിന്റെ ഞെട്ടലിലാണ് ഇടതു കേന്ദ്രങ്ങൾ. 2016ൽ 70,000ലേറെ വോട്ടുകൾ നേടി 9,375 വോട്ടിനാണ് ജോസഫ് വാഴക്കനെ സി.പി.ഐയുടെ എൽദോ എബ്രഹാം കീഴടക്കിയത്. 2021ൽ അതേ എൽദോയെ 6,961 വോട്ടിനാണ് മാത്യുകുഴൽനാടൻ കീഴടക്കിയത്. സബ് ജഡ്ജ് ആയ എൽസാ കാതറിനാണ് ഭാര്യ. മകൻ ആർഡൻ എബ്രഹാം മാത്യു.