ഷിയാസിനെ പുൽകി കൊച്ചി

Tuesday 05 May 2026 3:11 AM IST

കൊ​ച്ചി​:​ ​സി.​പി.​എം​ ​സി​റ്റിം​ഗ് ​സീ​റ്റ് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​ഷി​യാ​സി​ലൂ​ടെ​ ​തി​രി​ച്ചു​പി​ടി​ച്ച് ​യു.​ഡി.​എ​ഫ്.​ ​കെ.​ജെ.​ ​മാ​ക്‌​സി​യെ​ 8188​ ​വോ​ട്ടു​ക​ൾ​ക്ക് ​വീ​ഴ്ത്തി​യാ​ണ് ​കൈ​വി​ട്ട​ ​മ​ണ്ഡ​ലം​ ​യു.​ഡി.​എ​ഫ് ​തി​രി​ച്ചു​പി​ടി​ച്ച​ത്.​ ​മു​ഹ​മ്മ​ദ് ​ഷി​യാ​സ് 64,318​ ​വോ​ട്ടു​ക​ൾ​ ​നേ​ടി.​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ഡ്വ.​ ​സേ​വ്യ​ർ​ ​ജൂ​ല​പ്പ​ൻ​ 11,854​ ​വോ​ട്ടു​ക​ൾ​ ​നേ​ടി.​ ​സി.​പി.​എം​ ​എ​റ​ണാ​കു​ള​ത്ത് ​പ്ര​തീ​ക്ഷ​ ​വ​ച്ചു​പു​ല​ർ​ത്തി​യ​ ​സീ​റ്റു​ക​ളി​ൽ​ ​ആ​ദ്യ​ത്തേ​ത് ​കൊ​ച്ചി​യാ​യി​രു​ന്നു.​ ​ര​ണ്ടു​വ​ട്ടം​ ​ചെ​ങ്കൊ​ടി​ ​പാ​റി​ച്ച​ ​കെ.​ജെ.​ ​മാ​ക്‌​സി​ക്ക് ​ഇ​ള​വു​ക​ൾ​ ​ന​ൽ​കി​യാ​ണ് ​വീ​ണ്ടും​ ​മ​ത്സ​രി​പ്പി​ച്ച​ത്.​ ​കോ​ൺ​ഗ്ര​സി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ്ണ​യ​ത്തി​ലെ​ ​അ​നി​ശ്ചി​ത​ത്വ​ത്തി​ന് ​ഒ​ടു​വി​ലാ​ണ് ​ഷി​യാ​സി​ന്റെ​ ​പേ​ര് ​കൊ​ച്ചി​യി​ലേ​ക്ക് ​പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്.​ ​​ ​ഭാ​ര്യ​:​ ​ഡോ.​ ​എ​ബി​ത.​ ​മ​ക്ക​ൾ​:​ ​ഐ​ഷാ​ദ​രി​യ,​ ​ആ​യി​റ​ഫാ​ത്തി​മ,​ ​ആ​മി​നാ​ദി​യ.