കുന്നത്തുനാട്ടിൽ ത​രം​ഗ​ത്തി​നൊ​പ്പം സ​ജീ​ന്ദ്ര​വി​ജ​യം

Tuesday 05 May 2026 2:20 AM IST

കു​ന്ന​ത്തു​നാ​ടും​ ​ജി​ല്ല​യി​ലെ​ ​ട്രെ​ൻ​ഡി​നൊ​പ്പം​ ​നി​ന്നു.​ ​യു.​ഡി.​എ​ഫി​ലെ​ ​വി.​പി.​ ​സ​ജീ​ന്ദ്ര​നും​ ​എ​ൽ.​ഡി.​എ​ഫി​ലെ​ ​പി.​വി.​ശ്രീ​നി​ജി​നും​ ​വീ​ണ്ടും​ ​നേ​ർ​ക്കു​നേ​ർ​ ​വ​ന്ന​ ​പോ​രാ​ട്ടം.​ ​ട്വ​ന്റി​ 20​യു​ടെ​ ​ശ​ക്തി​കേ​ന്ദ്ര​മെ​ന്ന​ ​നി​ല​യി​ലാ​ണ് ​മ​ണ്ഡ​ലം​ ​ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ​ത്.​ ​എ​ന്നാ​ൽ​ ​ആ​ഞ്ഞ​ടി​ച്ച​ ​ത്രി​വ​ർ​ണ​ ​ത​രം​ഗ​ത്തി​ൽ​ ​സ​ജീ​ന്ദ്ര​ൻ​ ​വ​ലി​യ​ ​മാ​ർ​ജി​നി​ൽ​ ​ജ​യി​ച്ചു.​ ​ഭ​ര​ണ​വി​രു​ദ്ധ​ ​വി​കാ​രം​ ​എ​ൽ.​ഡി.​എ​ഫി​ന് ​വി​ന​യാ​യ​പ്പോ​ൾ​ ​ഏ​ച്ചു​കെ​ട്ടി​യ​ ​സ​ഖ്യം​ ​ട്വ​ന്റി​ 20​യേ​യും​ ​തോ​ൽ​പി​ച്ചു.​ ​കൂ​ടു​ത​ൽ​ ​വോ​ട്ടു​ചോ​ർ​ച്ച​യു​ണ്ടാ​യ​ത് ​എ​ൽ.​ഡി.​എ​ഫി​നാ​ണ്.​ 2021​ലേ​ക്കാ​ൾ​ ​മൂ​വാ​യി​ര​ത്തി​ൽ​പ്പ​രം​ ​വോ​ട്ടു​ക​ൾ​ ​ഇ​ട​തു​ ​മു​ന്ന​ണി​ക്ക് ​കു​റ​ഞ്ഞു.​ ​ട്വ​ന്റി​ 20​ക്ക് ​കു​റ​ഞ്ഞ​ത് ​ര​ണ്ടാ​യി​ര​ത്തി​ല​ധി​കം​ ​വോ​ട്ടു​ക​ളാ​ണ്. ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ ​ലേ​ബി​ ​സ​ജീ​ന്ദ്ര​നാ​ണ് ​ഭാ​ര്യ.​ ​മ​ക്ക​ൾ​:​ ​നി​ര​ഞ്ജ​ൻ,​ ​നി​ഹാ​രി​ക​ ​(​വി​ദ്യാ​ർ​ത്ഥി​ക​ൾ​).