അങ്കമാലിയിൽ റോജിക്ക് ഹാട്രിക്

Tuesday 05 May 2026 2:21 AM IST

കൊ​ച്ചി​:​ ​അ​ങ്ക​മാ​ലി​യി​ൽ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​യു​വ​നേ​താ​വ് ​റോ​ജി​ ​എം.​ജോ​ണി​ന് ​ഇ​ത് ​ഹാ​ട്രി​ക് ​വി​ജ​യം.​ ​സി.​പി.​എം​ ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ഡ്വ.​സാ​ജു​ ​പോ​ളി​നെ​ 37008​ ​വോ​ട്ടു​ക​ൾ​ക്ക് ​പി​ന്ത​ള്ളി​യാ​ണ് ​റോ​ജി​ ​മൂ​ന്നാം​ ​ഊ​ഴം​ ​ഉ​റ​പ്പി​ച്ച​ത്.​ 2016​ ​മു​ത​ൽ​ ​ഇ​തു​വ​രെ​ ​മ​ത്സ​രി​ച്ച​ ​മൂ​ന്നു​ത​വ​ണ​യും​ ​പ​ടി​പ​ടി​യാ​യി​ ​ജ​ന​പി​ന്തു​ണ​ ​വ​ർ​ദ്ധി​പ്പി​ച്ച് ​മി​ന്നും​ ​പ്ര​ക​ട​ന​മാ​ണ് ​റോ​ജി​ ​കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.​ 2016​ൽ​ 66666,​ 2021​ൽ​ 71562,​ 2016​ൽ​ 78331​ ​എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു​ ​ല​ഭി​ച്ച​ ​വോ​ട്ടു​ക​ൾ.​ ​ഇ​ത്ത​വ​ണ​ ​ഇ​ട​തു​മു​ന്ന​ണി​യി​ലെ​ ​സാ​ജു​ ​പോ​ളി​ന് 41323​ ​വോ​ട്ടും​ ​എ​ൻ.​ഡി.​എ​ ​(​ട്വ​ന്റി20​)​ ​പ്രൊ​മി​ ​കു​ര്യാ​ക്കോ​സി​ന് 9893​ ​വോ​ട്ടും​ ​ല​ഭി​ച്ചു.​ 2021​ൽ​ 15929​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ​റോ​ജി​ ​എം.​ ​ജോ​ൺ​ ​വി​ജ​യി​ച്ച​ത്. ഭാ​ര്യ​:​ ​ലി​പ്‌​സി​ ​പൗ​ലോ​സ് ​(​ഇ​ന്റീ​രി​യ​ർ​ ​ഡി​സൈ​ന​ർ​).