സി.ബി.എസ്.ഇ പരിശീലനം സംഘടിപ്പിച്ചു
Wednesday 06 May 2026 4:26 PM IST
കൊച്ചി: സി.ബി.എസ്.ഇ സ്കൂളുകളിൽ നടപ്പാക്കുന്ന നൈപുണ്യ വിദ്യാഭ്യാസം, കൗശൽ ബോധ് പദ്ധതികളെക്കുറിച്ച് വൈറ്റില ടോക് എച്ച് സ്കൂളിൽ ദ്വിദിന ശേഷിവികസന പരിശീലനം സംഘടിപ്പിച്ചു. 2026-27 അക്കാഡമിക വർഷം മുതൽ നടപ്പാക്കേണ്ട സി.ബി.എസ്.ഇ നിർദ്ദേശങ്ങൾ പാലിച്ചുള്ള പരിശീലനത്തിൽ ഡയറക്ടർമാർ, പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ടെസി ജോസ്.കെ ഏകോപനം നിർവഹിച്ചു. അക്കാഡമിക് വിദഗ്ദ്ധരായ ഡോ. രവീന്ദ്രനാഥ് തിവാരി, ഉഷ രാജേന്ദ്രൻ, ഡോ. ആർ.എൻ തിവാരി, ഡോ. രാഹുൽ സിംഗ്, ഡോ. ബിശ്വജിത് സാഹ, ഡോ. ആർ.പി. സിംഗ്, പല്ലവി എന്നിവർ സംസാരിച്ചു.