ഓൾ കേരള കാറ്ററേഴ്‌സ് അസോ. പന്തം കൊളുത്തി പ്രതിഷേധം

Friday 08 May 2026 4:51 AM IST
വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വിലവർധനവിൽ പ്രതിഷേധിച്ച് ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷന്റെ ( എ.കെ.സി.എ) നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തുന്നു

കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷന്റെ (എ.കെ.സി.എ) നേതൃത്വത്തിൽ കരിദിനാചരണവും എറണാകുളം നഗരത്തിൽ പന്തംകൊളുത്തി പ്രകടനവും നടത്തി. ഹൈക്കോടതി വഞ്ചിസ്‌ക്വയറിൽനിന്ന് മേനക ജംഗ്ഷനിലേയ്ക്ക് നടത്തിയ പ്രകടനം ജില്ലാ പ്രസിഡന്റ് പി.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. എറണാകുളം മേഖലാ പ്രസിഡന്റ് അയൂബ്, സെക്രട്ടറി സാവിയോ ലൂയിസ്, വൈസ് പ്രസിഡന്റ് പി.വി. മോഹൻദാസ് നേതൃത്വം നൽകി.

ഇന്ന് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടവന്ത്രയിലെ ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ ഫില്ലിംഗ് സ്റ്റേഷൻ ഉപരോധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.