അദ്വൈതാശ്രമത്തിൽ കുട്ടികളുടെ സഹവാസക്യാമ്പ് തുടങ്ങി

Sunday 10 May 2026 12:25 AM IST
ഗുരുധർമ്മ പ്രചാരണസഭ ജില്ലാ കമ്മിറ്റി ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് ആലുവ അദ്വൈതാശ്രമത്തിൽ മെഡിമിക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. എ.വി. അനൂപ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഗുരുധർമ്മ പ്രചാരണസഭ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുട്ടികളുടെ ദ്വിദിന സഹവാസക്യാമ്പ് ആലുവ അദ്വൈതാശ്രമത്തിൽ മെഡിമിക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. എ.വി. അനൂപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എസ്. മധു അദ്ധ്യക്ഷനായി.

അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണവും ശ്രീനാരായണ അന്തർദേശീയപഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ. ശിശുപാലൻ മുഖ്യപ്രഭാഷണവും നടത്തി. വിജയലാൽ നെടുങ്കണ്ടം, എ.എ. അഭയ്, രത്‌നമ്മ മാധവൻ എന്നിവർ സംസാരിച്ചു. ഹേമ സാജു, പറവൂർ റേഞ്ച് എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ സനിൽകുമാർ എന്നിവർ ക്ളാസെടുത്തു. ദീപാരാധനയ്ക്കുശേഷം കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി ജ്വാല തെളിച്ചു. സമൂഹപ്രാർത്ഥനയും കലാപരിപാടികളും നടന്നു.

ഇന്ന് വൈകിട്ട് മൂന്നിന് സമാപന സമ്മേളനം അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യും. സ്വാമി അസംഗാനന്ദ ഗിരി അദ്ധ്യക്ഷനാകും. സഭ ജില്ലാ സെക്രട്ടറി കെ.ആർ. ലക്ഷ്മണൻ, കേരളകൗമുദി ലേഖകൻ കെ.സി. സ്മിജൻ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ എന്നിവർ സംസാരിക്കും.