രാജാക്കാട് താലപ്പൊലി ഘോഷയാത്രയും പുലികളിയും നടത്തി

Thursday 07 May 2026 9:39 PM IST

രാജാക്കാട്: രാജാക്കാട് ശ്രീമഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി താലപ്പൊലി ഘോഷയാത്രയും തൃശൂർ വിയ്യുർ യുവജന പുലികളി സംഘത്തിന്റെ പുലികളിയും നടത്തി. എൻ.ആർ സിറ്റി ഗുരുദേവ ക്ഷേത്രത്തിൽ നിന്നും ഗജവീരന്റെയും വാദ്യമേളങ്ങളുടേയും, പുലകളിയുടെയും, കാവടിയുടെയും അകമ്പടിയോടെ നൂറ് കണക്കിന് ബാലികമാർ താലപ്പൊലി ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തി. എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി.ശ്രീകുമാർ, യോഗം അസി. സെക്രട്ടറി കെ.ഡി.രമേശ്, യൂണിയൻ സെക്രട്ടറി കെ.എസ് ലതീഷ്‌കുമാർ, എൻ.ആർ സിറ്റി ശാഖാ പ്രസിഡന്റ് കെ.പി ജെയിൻ, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂഴയിൽ, സെക്രട്ടറി സുനിൽ പാമ്പനച്ചാലിൽ, രാജാക്കാട് ശാഖ പ്രസിഡന്റ് സാബു വാവലക്കാട്ട്, വൈസ് പ്രസിഡന്റ് വി.എസ് ബിജു, സെക്രട്ടറി കെ.പി സജീവ്,വനിത സംഘം പ്രസിഡന്റ് ദീപ ഷിബു, നിയുക്ത എം എൽ.എ അഡ്വ. സേനാപതി വേണു, പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ എന്നിവരെ, സി.പി.എം ഏരിയസെക്രട്ടറി സുമ സുരേന്ദ്രൻ, മതസൗഹാർദ്ദ കൂട്ടായ്മ ഭാരവാഹികളായ ഫാ.മാത്യു കരോട്ടു കൊച്ചറയ്ക്കൽ, ഇമാം നിസാർ ബാദ്രി, സുധീർ കോട്ടക്കുടി, എം.ആർ അനിൽകുമാർ, സജി കോട്ടക്കൽ, വി.സി ജോൺസൺ, വി.വി ബാബു, ജോഷി കന്യാക്കുഴി, ടൈറ്റസ് ജേക്കബ്ബ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. വൈകിട്ട് എൻ.ആർ സിറ്റി ഗുരുദേവ ക്ഷേത്ര സന്നിധിയിൽ നിന്നും പുറപ്പെട്ട താലപ്പൊലി ഘോഷയാത്രയുടെ ഭദ്രദീപ പ്രകാശനം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി ശ്രീകുമാർ നിർവഹിച്ചു.