ചവറ വാസുപിള്ളയ്ക്ക് യാത്രാമൊഴി
Friday 01 May 2026 12:12 AM IST
കൊല്ലം: ചവറ വാസു പിള്ളയുടെ ഭൗതികശരീരം ആർ.എസ്.പി സി കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചു. യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ. അസീസ്, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, യു.ടി.യു.സി സംസ്ഥാന സെക്രട്ടറി ടി.സി. വിജയൻ, ജില്ലാ പ്രസിഡന്റ് ഇടവനശ്ശേരി സുരേന്ദ്രൻ, സെക്രട്ടറി ടി.കെ. സുൽഫി എന്നിവർ ചേർന്ന് റീത്ത് സമർപ്പിച്ചു. ബേബി ജോണിന്റെ ഭാര്യ അന്നമ്മയും ഷിബു ബേബി ജോണിന്റെ ഭാര്യയും ആദരാഞ്ജലി അർപ്പിച്ചു. വെളിയം ഉദയകുമാർ, എൻ. നൗഷാദ്, ഇ. ലിലാമ്മ, ജില്ലാ പഞ്ചായത്ത് മെമ്പർ ജയലക്ഷ്മി, സി.പി. സുധീഷ് കുമാർ, എൽ. ബീന എന്നിവരും റീത്ത് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന അനുസ്മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് ലതാ ദേവി, മുൻ പ്രസിഡന്റ് എസ്. ജയമോഹൻ എന്നിവർ സംസാരിച്ചു.