ആർ. ശങ്കർ ജന്മദിനം പൊതു അവധിയാക്കണം

Monday 04 May 2026 12:05 AM IST

ഓടനാവട്ടം. എസ്.,എൻ.ഡി.പി യോഗം നേതാവ്, എസ്.എൻ ട്രസ്റ്റ് സ്ഥാപകൻ, സംസ്ഥാന മുഖ്യമന്ത്രി, കോൺഗ്രസ്‌ നേതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആർ. ശങ്കറിന്റെ ജന്മദിനം പൊതു അവധിയായി പ്രഖാപിക്കണമെന്ന് ശ്രീ നാരായണ ദർശന സേവാ സമിതി ആവശ്യപ്പെട്ടു. സമകാലികനായ മന്നത്ത് പത്മനാഭന്റെ ജന്മദിനം നിയന്ത്രിത അവധിയായും തുടർന്ന് പൊതു അവധിയായും സർക്കാർ അംഗീകരിച്ചു. വെള്ളിമൺ മൂർത്തിമംഗലം സത്രത്തിൽ നടത്തിയ സമിതിയുടെ സംസ്ഥാന എക്സിക്യുട്ടിവ് യോഗത്തിൽ ആർ. ശങ്കറിന്റെ 117- മത് ജന്മദിനം ആഘോഷിച്ചു. ജനറൽ സെക്രട്ടറി തോപ്പിൽ ബാലചന്ദ്രൻ ജന്മദിന സന്ദേശം നൽകി. സമിതി ചെയർമാൻ പ്രസേന ശാസ്ത്രികൾ അദ്ധ്യക്ഷനായി. കൊട്ടറ മോഹൻ, പി.വി. രാജൻ, പ്രസാദ് ചന്ദ്രൻ, ഗൗതം പ്രഭ, ആന്റണി ഇലഞ്ഞിക്കൽ, ഹരി, ദുർഗ്ഗപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.