എള്ള് കൃഷി വിളവെടുപ്പ്

Monday 04 May 2026 12:10 AM IST
ഓച്ചിറ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ 20 ഹെക്ടർ സ്ഥലത്തെ എള്ളു കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കൃഷ്ണകുമാർ നിർവഹിക്കുന്നു

ഓച്ചിറ: ഓച്ചിറ ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ വാർഷിക പദ്ധതിയിൽപ്പെടുത്തി നടപ്പാക്കിയ 20 ഹെക്ടർ സ്ഥലത്തെ എള്ളു കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കൃഷ്ണകുമാർ നിർവഹിച്ചു. ഓണാട്ടുകരയുടെ സ്വന്തം ഇനം 'തിലതാര'യാണ് കൃഷി ചെയ്തത്. നൂറുമേനി വിളവ് ലഭിച്ചു. പാരമ്പര്യ രീതിയിൽ തന്നെ മൂന്ന് കൃഷികളും ഇറക്കാൻ വേണ്ടിയുള്ള സംവിധാനങ്ങൾ പഞ്ചായത്ത് ഒരുക്കി വരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുബീന നാസിം അദ്ധ്യക്ഷത വഹിച്ചു. ബി എസ്. വിനോദ് സ്വാഗതം പറഞ്ഞു. ബി സെവന്ത് കുമാരി, രാജുമോൻ, ബി. ശ്രീദേവി, അഖിൽ, മിനി പൊന്നൻ, ചിഞ്ജു അശോകൻ, കൃഷ്ണകൃപ, കാർത്തിക, മണിയപ്പൻ, ബിനു, സന്തോഷ് തണൽ വിനായകൻ, ബാബു മണക്കാട്, സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു