ചി​ത്ര​ര​ച​ന ക്യാ​മ്പ്

Thursday 07 May 2026 12:15 AM IST

കൊല്ലം: കു​ട്ടി​ക​ളു​ടെ ക​ലാ​വാ​സ​ന​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി താ​ന്നി​ക്ക​മു​ക്ക്​ വി​ശ്വ​ഭാ​ര​തി ക​ലാ​ - സാം​സ്​കാ​രി​ക സ​മി​തി ചി​ത്ര​ര​ച​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ചി​ത്ര​കാ​ര​നും കോ​ത്ത​ല ഗ​വ. ഹൈ​സ്​കൂൾ ഹെ​ഡ്​മാ​സ്റ്ററുമായ ബി.കൃ​ഷ്​ണ​കു​മാർ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ചി​റ്റു​മ​ല ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ അം​ഗം എ.ശ്രീ​കു​മാർ, എൽ.പ്ര​സ​ന്ന, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ എ​സ്​.ഷാ​ജി, സി.ശ്രീ​രേ​ഖ എ​ന്നി​വ​രെ ചടങ്ങിൽ ആ​ദ​രി​ച്ചു. അ​നു​മോ​ദ​ന​ സ​മ്മേ​ള​നം പ​ന​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡന്റ്​ വി​നി​ത വി​ജ​യൻ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. സ​മി​തി പ്ര​സി​ഡന്റ് വി.ത​ങ്ക​ച്ചൻ, സെക്ര​ട്ട​റി അ​ഡ്വ. ബി.ബൈ​ജു, ര​ക്ഷാ​ധി​കാ​രി സി.മു​ര​ളീ​ധ​രൻ​പി​ള്ള, പ്ര​താ​പൻ, ജ​യ​കു​മാർ, പ്ര​സാ​ദ്​, വി​ജ​യൻ, രാ​ജേ​ഷ്​, അ​ര​വി​ന്ദാ​ക്ഷൻ, ക​ബീർ​കു​ട്ടി എ​ന്നി​വർ സം​സാ​രി​ച്ചു.