നേ​ത്രപ​രി​ശോ​ധ​ന ക്യാ​മ്പ്

Thursday 07 May 2026 12:16 AM IST

കൊല്ലം: സി.പി.ഐ ക​ല്ലും​താ​ഴം ലോ​ക്കൽ ക​മ്മി​റ്റി​ പ​രി​ധി​യിലുള്ളവർക്കായി ഇ.എ​സ്.ഐ, ചാ​മ്പ​ക്കു​ളം കി​ളി​കൊ​ല്ലൂർ എ ബ്രാ​ഞ്ച്, ജി​ല്ലാ അ​ന്ധ​താ കാ​ഴ്​ച വൈ​ക​ല്യ നി​യ​ന്ത്ര​ണ പ​രി​പാ​ടി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തിൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും തി​മി​ര ശ​സ്​ത്ര​ക്രി​യ ക്യാ​മ്പും നടത്തുന്നു. 17ന് രാ​വി​ലെ 7 മു​തൽ ഉ​ച്ച​യ്​ക്ക് 1 വ​രെ ക​ല്ലും​താ​ഴം പാ​ല​ക്ക​ട​വ് മാ​സ്റ്റർ സ്റ്റ​ഡി സെന്ററിലാണ് ക്യാമ്പ്. ര​ജി​സ്‌​ട്രേ​ഷൻ അ​ന്നേ ദി​വ​സം രാ​വി​ലെ 8 മു​തൽ 11 വ​രെ. പി.എ​സ്.സു​പാൽ ഉദ്ഘാടനം ചെയ്യും. എ.ബി​ജു അ​ദ്ധ്യ​ക്ഷനാകും. യാ​ഷി​കു​മാർ, ദി​ലീ​പ് മു​ഹ​മ്മ​ദ്, ജെ.വി​ജ​യ​ല​ക്ഷ്​മി, എ​സ്.ഷാ​ന​വാ​സ്, സ​ന്തോ​ഷ്, എ.കെ.ന​വാ​സ് എന്നിവർ സംസാരിക്കും. ഫോൺ: 8301053439, 9995048600.