അവധിക്കാല ക്യാമ്പ് സമാപിച്ചു
കരുനാഗപ്പള്ളി: കേരള യൂത്ത് പ്രൊമോഷൻ കൗൺസിലും സബർമതി ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച മാമ്പഴക്കാലം അവധിക്കാല ക്യാമ്പ് സമാപിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൻ ബീനാ ജോൺസൺ മുഖ്യാതിഥിയായി. ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പർ മീനാ കുമാരി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ഭാരതീയൻ, ക്യാമ്പ് കോ- ഓർഡിനേറ്റർ ജി. മഞ്ജുകുട്ടൻ,ജില്ലാ കൺവീനർ അനിൽ കിഴക്കടത്ത്, അഞ്ജലി അജയ്, സിബു നീലികുളം, ബിന്ദു വേണുഗോപാൽ, അഭിജിത്ത് കണ്ണൻ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കൈയ്യെഴുത്ത് മാഗസിൻ ഫോക് ലോർ അക്കാഡമി പുരസ്കാര ജേതാവ് ജനാർദ്ദനൻ പുതുശ്ശേരി പ്രകാശനം ചെയ്തു.